കോവിഡ് 19 പോസിറ്റീവ് എല്ലാവരെയും ആശുപത്രികളില്‍ എത്തിക്കേണ്ടതില്ലെന്ന് ഡോക്ടര്‍ സുല്‍ഫി നൂഹു. രോഗലക്ഷണമില്ലാതെ കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായാല്‍ സ്വന്തം വീടുകളില്‍ തന്നെ നിരീക്ഷിക്കാമെന്ന വ്യവസ്ഥ നിലനില്‍ക്കെ എല്ലാവര്‍ക്കും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തന്നെ ചികിത്സ ആവശ്യംമെന്നുള്ള ധാരണ ഒഴിവാക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
ഡോക്ടറുടെ കുറിപ്പ് വായിക്കാം
പോസിറ്റീവായ എല്ലാവരെയും ആശുപത്രികളിൽ എത്തിക്കുവാനുള്ള ഈ ആംബുലൻസ് കൂട്ടയോട്ടം ഒഴിവാക്കേണ്ടതാണ്.
രോഗലക്ഷണമില്ലാതെ കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായാൽ സ്വന്തം വീടുകളിൽ തന്നെ നിരീക്ഷിക്കാമെന്ന വ്യവസ്ഥ നിലനിൽക്കെ എല്ലാവർക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ തന്നെ ചികിത്സ ആവശ്യംമെന്നുള്ള ധാരണ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തീർച്ചയായും രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ തന്നെ ചികിത്സിക്കാവുന്നതാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി വിശേഷം.
രോഗലക്ഷ്ണം ഇല്ലാത്തവരെ പോലും ചികിത്സിക്കാനായി ഫസ്റ്റ് ലൈൻ സെന്ററുകളിൽ സൗകര്യം ഉണ്ടാക്കുക അത്ര എളുപ്പമല്ല .
വരും ദിവസങ്ങളിൽ കേസുകളുടെയെണ്ണം വളരെയധികം കൂടുവാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം 5000 മുതൽ 10,000 വരെ കേസുകൾ എത്തിയാലും അത്ഭുതമില്ല .
അത്തരം എല്ലാ ആൾക്കാരെയും ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുകയെന്നുള്ളത് അസാധ്യമാണ്.അനാവശ്യമാണ്.
രോഗ ലക്ഷണമില്ലാത്തവരെ വീടുകളിലും ചികിൽസിക്കാമെന്നുള്ള ആത്മവിശ്വാസം പൊതുജനങ്ങളിലുണ്ടാക്കേണ്ട ബാധ്യത നമ്മൾക്കെല്ലാവർക്കുമുണ്ടെന്ന് ഉറപ്പാണ്.
തൽക്കാലം ആംബുലൻസ് ഗുരുതര രോഗികൾക്ക് മാത്രമായി നിജപ്പെടുത്തണം.
ഡോ .സുൽഫി നൂഹു .







