Home കൗതുകം ആനപ്രേമിയായി അച്ഛൻ കമ്മീഷണർ യതീഷ് ചന്ദ്ര.

ആനപ്രേമിയായി അച്ഛൻ കമ്മീഷണർ യതീഷ് ചന്ദ്ര.

ടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിൽ ഒരു കുട്ടിയേയും തോളിലിരുത്തി വന്ന ചെറുപ്പക്കാരനെ കണ്ടവർക്കൊരു സംശയം. ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ. വൈകാതെ അളെ പിടി കിട്ടി. യതീഷ്ചന്ദ്ര ഐപിഎസ്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ. യൂണിഫോമില്ല. ലാത്തിയുമില്ല. ചുമലിൽ മകനായിരുന്നു. ആനകൾക്ക് ചോറുരുളയും പഴങ്ങളും നൽകി അച്ഛനും മോനും ആനയൂട്ട് ആഘോഷമാക്കി. ആനയൂട്ടിനെത്തിയവർക്കിടയിൽ ‘തനി തൃശൂർക്കാരനായി’ യതീഷ് ചന്ദ്രയും മകനും മാറി. വർഷങ്ങളായി യതീഷ് ചന്ദ്ര കുടുംബസമേതമാണ് തൃശൂരിൽ താമസിക്കുന്നത്. നാല്‍പത്തിയെട്ട് ആനകളാണ് ഇത്തവണ ആനയൂട്ടിന് അണിനിരന്നത്. മുപ്പത്തിയേഴാം വർഷമാണ് വടക്കുന്നാഥ സന്നിധിയിൽ ആനയൂട്ട് നടക്കുന്നത്.വടക്കുന്നാഥ ക്ഷേത്രമതില്‍ക്കകത്ത് തെക്കേ നടയ്ക്കു സമീപം ബാരിക്കേഡുകള്‍ കെട്ടി പ്രത്യേകം സജ്ജമാക്കിയ ഇടത്താണ് ആനകളെ അണിനിരത്തി ഊട്ട് നല്‍കിയത്.ഔഷധക്കൂട്ട് നിറഞ്ഞ ഉരുളകള്‍ ആനകൾക്ക് നല്‍കി. ആനയൂട്ടിനോടനുബന്ധിച്ച് വടക്കുന്നാഥനില്‍ പുലര്‍ച്ചെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ഉണ്ടായിരുന്നു . നാളികേരം, അവില്‍, ശര്‍ക്കര, മലര്‍, എള്ള്, തേന്‍, ചെറുനാരങ്ങ, കരിമ്പ് എന്നിവ ഹോമത്തിന് ഉപയോഗിച്ചു. ക്ഷേത്രമതില്‍ക്കകത്തേക്ക് പ്രവേശിപ്പിച്ച ആനകളെ കളഭം ചാര്‍ത്തി, പൂമാല അണിയിച്ചാണ് ഊട്ടിന് നിരത്തിയത്. ഉണക്കലരിയുടെ ചോറ്, കെതച്ചക്ക, കരിമ്പ്, കക്കരിക്ക, പഴം, കൊട്ടത്തേങ്ങ, ഉണ്ടശര്‍ക്കര തുടങ്ങി വിഭവ സമൃദ്ധമായിരുന്നു ഊട്ട്.