Home അന്തർദ്ദേശീയം ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

A Saudi passenger scans his boarding pass at terminal 5 in the King Fahad International Airport, designated for domestic flights, in the capital Riyadh on May 31, 2020, after authorities lifted the ban on flights within the country. (Photo by FAYEZ NURELDINE / AFP)

ന്ത്യയടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് ഇന്നു മുതല്‍ വിലക്ക്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യുകെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്.