Home ആരോഗ്യം മുടിയുടെ ആരോഗ്യത്തിന് പ്രധാനമായും കഴിക്കേണ്ട ആഹാരങ്ങള്‍

മുടിയുടെ ആരോഗ്യത്തിന് പ്രധാനമായും കഴിക്കേണ്ട ആഹാരങ്ങള്‍

രോഗ്യവും കരുത്തുമുള്ള തലമുടി ആയിരിക്കും എല്ലാവരും സ്വപ്‌നം കാണുന്നത്. അതിന് പുറത്തേക്ക് നല്‍കുന്ന പരിചരണത്തിനൊപ്പം തന്നെ നമ്മള്‍ നല്ല ആഹാരവും കഴിക്കേണ്ടതുണ്ട്. പ്രോട്ടീനിനൊപ്പം വൈറ്റമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകമാണ്. തലമുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതെന്ന് നോക്കാം.

ഇലക്കറികള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ ഇവ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം തെരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കണം.

ചെറുപയറില്‍ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഇത് മുടിയുടെ വളര്‍ച്ചക്ക് സഹായകമാണ്. ഇത് കൂടാതെ പ്രോട്ടീന്‍, വൈറ്റമിന്‍ ബി, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറേ നല്ലതാണ്.

തലമുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തൈരും ഡയറ്റില്‍ ഉള്‍പ്പെടുത്താം.