Home ആരോഗ്യം ശൈത്യകാലത്ത് കോവിഡ് വ്യാപനം കൂടും, പകര്‍ച്ചപ്പനിയും, മുന്നറിയിപ്പ് നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍

ശൈത്യകാലത്ത് കോവിഡ് വ്യാപനം കൂടും, പകര്‍ച്ചപ്പനിയും, മുന്നറിയിപ്പ് നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍

ശൈത്യകാലമെത്തുന്നതോടെ കോവിഡ് വ്യാപനം കൂടാനുള്ള സാധ്യതകെളേറെയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. ഇതിനൊപ്പം സീസണല്‍ പകര്‍ച്ചപ്പനിയും എത്തുന്നതോടെ ആരോഗ്യരംഗം പാടേ തകിടം മറിയും. കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ക്കൊപ്പം പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഈ സാഹചര്യത്തെ നേരിടാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മാസ്‌കും, കൈകഴുകലും സാമൂഹിക അകലവും കോവിഡ് മാത്രമല്ല പകര്‍ച്ചപ്പനിയും പിടിപെടാതെ കാക്കുമെന്ന് സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിനിലെ അസോഷ്യേറ്റ് പ്രഫസര്‍ ഹര്‍ഷല്‍ ആര്‍. സാല്‍വേ അഭിപ്രായപ്പെടുന്നു.
സിട്രസ് പഴങ്ങളും പച്ചിലകളും ആവശ്യത്തിന് കഴിക്കുന്നത് വൈറല്‍ അണുബാധയ്ക്കെതിരെ പൊരുതാന്‍ ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന് നല്‍കും. വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും പ്രതിരോധശേഷി വര്‍ധിപ്പിച്ച് വിവിധ രോഗങ്ങള്‍ക്കെതിരെ കവചം തീര്‍ക്കുമെന്ന് ഗുരുഗ്രാം നാരായണ്‍ ഹോസ്പിറ്റലിലെ സീനിയര്‍ ഡയറ്റീഷ്യന്‍ പര്‍മീത് കൗറും ചൂണ്ടിക്കാട്ടുന്നു.

ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്ന പ്രകൃതിദത്ത ഉത്പന്നങ്ങള്‍ക്ക് പുറമേ ഗാമ ഒറൈസനോള്‍ പോലുള്ള ആന്റി ഓക്സിഡന്റുകളും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ന്യൂഡല്‍ഹി ശ്രീ ഗംഗാറാം ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ചെയര്‍മാന്‍ എസ്. പി. ബ്യോത്രയും കൂട്ടിച്ചേര്‍ക്കുന്നു. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ആവശ്യമായ മുന്‍കരുതലുകള്‍ എന്നിവയാണ് പകര്‍ച്ചപനിക്കാലത്തെയും കോവിഡിനെയും തടയാനുള്ള മാര്‍ഗങ്ങള്‍.