Home അറിവ് വെള്ളപ്പൊക്ക സാധ്യതാ മേഖലയില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളപ്പൊക്ക സാധ്യതാ മേഖലയില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് കേരളത്തിലെ പല ഭാഗത്തും രൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. ഈ മേഖലയിലെ ജനങ്ങള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരോഗ്യ രക്ഷാപ്രവര്‍ത്തനങ്ങളും ചെയ്യണം. ഈ മേഖലയില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. വെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക. പച്ചവെള്ളം കലർത്തിയ ചൂടുവെള്ളം കൊണ്ട് കാര്യമില്ല എന്ന് ഓർക്കുക.


2. ജീവിതശൈലീ രോഗങ്ങൾക്കോ, ദീർഘകാലമായുള്ള മറ്റു രോഗങ്ങൾക്കോ മരുന്നുകൾ കഴിച്ചിരുന്നവർ, മരുന്നു മുടങ്ങാതെ ശ്രദ്ധിക്കുക.


3. നവജാതശിശുക്കൾക്ക് പ്രത്യേക ശ്രദ്ധ നൽകുക. മുലയൂട്ടുന്ന അമ്മമാർ മുലയൂട്ടൽ തുടരണം. സുരക്ഷിതമായ കുടിവെള്ളം നന്നായി കുടിക്കണം.


4. പഴകിയ ആഹാരം ഉപയോഗിക്കാതിരിക്കുക


5. ജലജന്യ രോഗങ്ങൾ പകരാനുള്ള സാധ്യത കൂടുതലായതിനാൽ കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുന്നതടക്കമുള്ള ശുചിത്വസംബന്ധമായ കാര്യങ്ങൾ പാലിക്കുക.


6. രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളത്തിലിറങ്ങുന്നവർ എലിപ്പനിയെ പ്രതിരോധിക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡോക്സിസൈക്ലിൻ മരുന്നു കഴിക്കേണ്ടതാണ്.


7. പ്രളയജലത്തിൽ കുഴികളിൽ വീണ് അപകടം ഉണ്ടായേക്കാം. പരിചയമില്ലാത്ത ഇടങ്ങളിൽ ശ്രദ്ധിക്കുക. ഒരു വടി ഉപയോഗിച്ച് മുന്നിലുള്ള തറ നിരപ്പ് ഉറപ്പാക്കി മാത്രം നടക്കുക.


8. പാമ്പിന്റെ കടിയേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ കഴിവതും മുകൾഭാഗം മൂടുന്ന ചെരിപ്പുകൾ ഉപയോഗിക്കുക.


9. വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത മനസിൽ കരുതുക, അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കുക.