Home അറിവ് ലൈഫ് മിഷന്‍ പദ്ധയില്‍ ആഗസ്റ്റ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം

ലൈഫ് മിഷന്‍ പദ്ധയില്‍ ആഗസ്റ്റ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം

സംസ്ഥാനത്തെ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളും കണ്ടെയ്ന്റമെന്റ് സോണില്‍ ആയതും കാലവര്‍ഷത്തില്‍ പല സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനായും ആളുകള്‍ക്ക് കൃത്യ സമയത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തിയതി നീട്ടിയതായി സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയത്.

പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആഗസ്റ്റ് 14 വരെയായിരുന്നു തിയതി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ തിയതി നീട്ടിയത് അര്‍ഹരായവര്‍ക്ക് ആശ്വാസം നല്‍കും.