Home കൃഷി വീടിനുള്ളില്‍ ഇരുന്ന് മൈക്രോഗ്രീന്‍ കൃഷി ചെയ്യം…

വീടിനുള്ളില്‍ ഇരുന്ന് മൈക്രോഗ്രീന്‍ കൃഷി ചെയ്യം…

ഈ മഴക്കാലത്ത് എന്ത് കൃഷി ചെയ്യാന്‍? കൃഷി ചെയ്താല്‍ തന്നെ മഴ വെള്ളത്തില്‍ ഒലിച്ച് പോയാലോ? ഇല കറികള്‍ കഴിച്ചിട്ട് എത്ര ദിവസമായി ? ഇതിനെല്ലാം ഒരേ ഒരു ഉത്തരമോ ഉള്ളൂ… മൈക്രോഗ്രീന്‍ കൃഷി രീതി ചെയ്ത് തുടങ്ങാം.

അധ്വാനം വളരെ കുറവായ മൈക്രോഗ്രീന്‍ കൃഷി രീതിയ്ക്ക് വെള്ളവും മണ്ണും തീരെ കുറച്ച് മാത്രം മതി, വിളവെടുപ്പ് വേഗത്തില്‍ നടത്തുകയും ചെയ്യാം. ഇനി മൈക്രോഗ്രീന്‍ കൃഷി ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം..

സ്‌റ്റെപ്പ് 1: ഒരു പ്ലാസ്റ്റിക് ട്രേയിലോ പരന്ന പാത്രത്തിലോ നമ്മുക്ക് മൈക്രോഗ്രീന്‍ കൃഷി ചെയ്യാം. ഇതിനായി പാത്രത്തില്‍ ചകിരി ചോറോ ടിഷ്യൂ പേപ്പറോ തിരഞ്ഞെടുക്കാം.

സ്‌റ്റെപ് 2: കുതിര്‍ത്ത ചകിരി ചോര്‍ പാത്രത്തില്‍ പരത്തുക. ഇതിലേക്ക് കുറഞ്ഞത് 8 മണിക്കൂര്‍ എങ്കിലും കുതിര്‍ത്ത് വെച്ച് ധാന്യം വിതറുക. അതിന് മുകളിലേക്ക് കുറച്ച് കൂടി ചകിരി ചോര്‍ ഇട്ടു കൊടുക്കുക.

സ്‌റ്റെപ്പ് 3: അടുത്ത ദിവസം മുതല്‍ മുളച്ച് തുടങ്ങുന്ന ധാന്യം ആറ് ദിവസം മുതല്‍ എട്ട് ദിവസം പാകമാകുമ്പോള്‍ വിളവെടുപ്പ് നടത്താം.

എളുപ്പത്തില്‍ സ്വന്തം അടുക്കളയില്‍ ഇരുന്ന് കൊണ്ടു തന്നെ കൃഷി ചെയ്യാവുന്ന രീതിയാണിത്. ഇലക്കറികള്‍ ശരീരത്തിന് എല്ലാത്തരം പ്രോട്ടീനും മിനറല്‍സും പ്രധാനം ചെയ്യുന്നു. മുരിങ്ങ ഇലയും ചീരയും മാത്രമല്ല ഇനി വീട്ടില്‍ ഉണ്ടാക്കാവുന്ന ഇലക്കറികള്‍, മുതിരയും പയറും കടലയും എല്ലാം നിങ്ങള്‍ക്ക് ഇലക്കറികളായി പരീക്ഷിക്കാം.