Home അറിവ് നഷ്ടം 1000 കോടി; ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ബെവ്‌കോ

നഷ്ടം 1000 കോടി; ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ബെവ്‌കോ

സംസ്ഥാനത്ത് ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ ആവശ്യപ്പെട്ടു. നിലവില്‍ നഷ്ടം ആയിരം കോടി പിന്നിട്ടതായും എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇനിയും ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നാല്‍ നഷ്ടം കൂടും.

ശമ്പളം, കടവാടക എന്നിവയ്ക്കായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇതിനാല്‍ വൈകാതെ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. നേരത്തെ മദ്യത്തിന്റെ ഹോം ഡെലിവറിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഹോം ഡെലിവറിയിലേക്ക് കടക്കേണ്ടന്ന നിലപാടാണ് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്റെ നിലപാട് അറിഞ്ഞശേഷമായിരിക്കും ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ബാറുകള്‍, ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നേരത്തെയുള്ള നിലപാട്.