Home വാണിജ്യം ഫിറ്റ്നസിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഫിറ്റ്നസിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

രാളുടെ ഫിറ്റ്‌നസ് അനായാസം പരിശോധിക്കാനും ജനങ്ങളുടെ ആരോഗ്യ പരിപാലനവും കണക്കിലെടുത്ത് ആപ്ലികേഷന്‍ പുറത്തിറക്കി കേന്ദ്രം. ദേശീയ കായികദിനത്തിലാണ് ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തത്.

135 കോടി ഇന്ത്യക്കാർക്കായി ആരംഭിച്ച ഏറ്റവും സമഗ്രമായ ഫിറ്റ്നസ് ആപ്പാണ് ഇതെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു. ദില്ലിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റിന്‍റെ രണ്ടാം വാര്‍ഷികത്തിലാണ് ആപ്പ് പുറത്തിറക്കിയത്. കായിക സഹമന്ത്രി നിസിത് പ്രമാണിക്കും ചടങ്ങില്‍ പങ്കെടുത്തു.

ഫ്രീ ആപ്ലിക്കേഷനായ ഫിറ്റ് ഇന്ത്യ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.

ആപ്ലിക്കേഷന്‍ പുറത്തിറക്കല്‍ ചടങ്ങിന് മുമ്പ് ഹോക്കി മജീഷ്യന്‍ മേജര്‍ ധ്യാന്‍ചന്ദിനെ അനുരാഗ് സിംഗ് താക്കൂര്‍ അസ്‌മരിച്ചു. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, ഗുസ്‌തി താരം സാംഗ്രാം സിംഗ്, ഒരു സ്‌കൂള്‍ വിദ്യാര്‍ഥി, ഒരു വീട്ടമ്മ എന്നിവരുമായി കേന്ദ്രമന്ത്രിമാര്‍ വെര്‍ച്വല്‍ കൂടിക്കാഴ്‌ച നടത്തി. 2019ല്‍ ദേശീയ കായിക ദിനത്തില്‍(ഓഗസ്റ്റ് 29) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫിറ്റ് ഇന്ത്യന്‍ മൂവ്‌മെന്‍റിന് തുടക്കമിട്ടത്.