Home ആരോഗ്യം അസിഡിറ്റിയാണോ പ്രശ്‌നം?; തടയാന്‍ ചില മാര്‍ഗങ്ങളിതാ

അസിഡിറ്റിയാണോ പ്രശ്‌നം?; തടയാന്‍ ചില മാര്‍ഗങ്ങളിതാ

സിഡിറ്റി പ്രശ്‌നം അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. വല്ലാത്തൊരു ശാരീരിക അവസ്ഥയാണിത്. മനുഷ്യന്റെ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറുവേദന, മറ്റ് ലക്ഷണങ്ങള്‍ എന്നിവ അസിഡിറ്റിയുടേതാണ്.

കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍, ഉറങ്ങുന്നതിന് തൊട്ട് മുന്‍പുള്ള ഭക്ഷണം കഴിക്കല്‍, അമിതാഹാരം, തുടങ്ങിയ ഭക്ഷണശീലങ്ങള്‍ എല്ലാം തന്നെ അസിഡിറ്റിക്ക് കാരണമാകും.

ചായ, കാപ്പി, സോഫ്റ്റ്ഡ്രിങ്കുകള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റി അകറ്റുന്നതിനും ദഹനപ്രക്രിയയെ സഹായിക്കുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ പുതിന ഇല സഹായിക്കും. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് നല്ലതാണ്. അസിഡിറ്റി നിയന്ത്രിക്കാന്‍ പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.

ദഹന, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ മാറ്റാന്‍ കഴിയുന്ന ചേരുവകയാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. 1 ടീസ്പൂണ്‍ വീതം ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചെറുചൂടുവെളളത്തില്‍ ചേര്‍ത്ത് കുടിക്കുക.

കറുവപ്പട്ട അസിഡിറ്റിയെ തടയുന്നതിന് സ്വാഭാവിക ആന്റാസിഡായി പ്രവര്‍ത്തിക്കുന്നു. കറുവാപ്പട്ടയില്‍ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകള്‍ ഭേദമാക്കാന്‍ കറുവാപ്പട്ട ഇട്ട ചായ കുടിക്കുന്നത് നല്ലതാണ്.