Home വാണിജ്യം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതം; സ്വകാര്യ ചാറ്റുകള്‍ രഹസ്യമായിരിക്കുമെന്ന് വാട്‌സ്ആപ്

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതം; സ്വകാര്യ ചാറ്റുകള്‍ രഹസ്യമായിരിക്കുമെന്ന് വാട്‌സ്ആപ്

പയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ കൂടുതല്‍ വ്യക്തത വരുത്തി വാട്സ്ആപ്പ്. വാട്‌സ്ആപിന്റെ പുതിയ അല്‍ഗോരിതത്തില്‍ തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ മറ്റ് ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുത്തിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതുള്‍പ്പെടെ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് വാട്സ്ആപ്പിന്റെ പുതിയ നിബന്ധനകളെന്ന ആരോപണത്തെ തുടര്‍ന്നാണിത്.

എന്നാലിപ്പോള്‍ തങ്ങളുടെ നിബന്ധനകളില്‍ വീണ്ടും വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സ്ആപ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റുമയയ്ക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലെ മാറ്റങ്ങള്‍ വ്യക്തിയുടെ സ്വകാര്യ ചാറ്റുകളെ ഒരുവിധത്തിലും ബാധിക്കില്ലെന്നും വാട്സ്ആപ്പ് ഉറപ്പ് നല്‍കുന്നു.

വാട്സ്ആപ്പ് വരിക്കാരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്വര്‍ക്, ഏതൊക്കെത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകള്‍ വാട്സ്ആപ്പ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ വാട്സ്ആപ്പിന്റെ ഉടമകളായ ഫേസ്ബുക്കുമായും ഇന്‍സ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റര്‍നെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നായിരുന്നു പുതിയ നയത്തില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.