Home ആരോഗ്യം വേനല്‍ക്കാലത്തെ നേരിടാന്‍ ചിലപ്പൊടിക്കൈകള്‍ അറിയാം

വേനല്‍ക്കാലത്തെ നേരിടാന്‍ ചിലപ്പൊടിക്കൈകള്‍ അറിയാം

മാര്‍ച്ച് ആയാല്‍ പിന്നെ സൂര്യനെ പേടിച്ചാണ് വീട്ടില്‍ നിന്ന് ഓരോ തവണയും പുറത്തിറങ്ങുന്നത്. പെട്ടെന്ന് തളര്‍ച്ചയും ക്ഷിണവുമൊക്കെ അനുഭവപ്പെട്ടേക്കാം. വേനലായതുകൊണ്ടാകാം എന്ന് നിസാരമട്ടില്‍ തള്ളിക്കളയണ്ട. ശരിയായ മുന്‍കരുതല്‍ എടുത്തും ഭക്ഷണം ശ്രദ്ധിച്ചുമക്കെ വേണം വേനല്‍ക്കാലത്തെ നേരിടാന്‍.

വളരെയധികം ഭക്ഷണം കഴിക്കുന്നതിന് പകരം ഉച്ചഭക്ഷണവും അത്താഴവുമൊക്കെ ലൈറ്റാക്കാം. ഒരുപാട് നാരുകള്‍ അടങ്ങിയ ഭക്ഷണം തെരഞ്ഞെടുക്കണം. പെട്ടെന്ന് ദഹിക്കുന്നവയാണ് ചൂടുകാലത്ത് ഏറ്റവും ഉത്തമം. പപ്പായ, മുന്തിരി, ആപ്രിക്കോട്ട്, ഉള്ളി, ചീര, ബീന്‍സ്, നട്ട്സ്, ഇറച്ചി എന്നിവയില്‍ ചൂട് അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഒഴിവാക്കുന്നത് ഗുണം ചെയ്യും.

ഇതിനുപകരം ആപ്പിള്‍, സ്ട്രോബറി, വെള്ളരിക്ക, ബ്രൊക്കോളി, തൈര്, മോരുംവെള്ളം എന്നിവ ഉപയോഗിക്കാം. ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ഉപ്പും മറ്റു മിനറലുകളും കരിക്കിന്‍ വെള്ളം, വാട്ടര്‍മെലണ്‍, മസ്‌ക്മെലണ്‍ എന്നിവകൊണ്ട് തിരിച്ചുപിടിക്കാം. ഇവ നിങ്ങളുടെ ശരീരത്തിലേക്ക് ധാരാളം വെള്ളം നല്‍കും.

വേനല്‍ക്കാലത്ത് നന്നായി വിയര്‍ക്കും അതുകൊണ്ടുതന്നെ ദിവസം മുഴുവന്‍ ധാരാളം വെള്ളം നഷ്ടപ്പെടുകയും ചെയ്യും. വര്‍ക്കൗട്ട് ചെയ്യുന്നവരാകട്ടെ കൂടുതല്‍ വിയര്‍ക്കും. അതുകൊണ്ട് ഒരു കുപ്പി വെള്ളം എപ്പോഴും കൈയില്‍ കരുതണം.

സൂര്യാഘാതവും ഡീഹൈഡ്രേഷനും വളരെ ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവയ്ക്കുന്നതാണ്. എല്ലാ ഒരു മണിക്കൂര്‍ കൂടുമ്പോഴും വെള്ളം കുടിക്കുന്നുണ്ടെന്നും ദിവസവും രണ്ട്-മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

സൂര്യാഘാതമൊന്നും നമുക്ക് ഏല്‍ക്കില്ലെന്ന് ചിന്തിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. പക്ഷെ ഇങ്ങനെ ചിന്തിച്ച് വേണ്ട മുന്‍കരുതല്‍ എടുക്കാതിരിക്കുന്നത് മണ്ടത്തരമാണ്. വേണ്ട സുരക്ഷാമുന്‍കരുതലുകള്‍ എടുക്കുകയും കഠിനമായ ചൂടില്‍ പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ പരമാവധി ജിമ്മിനകത്തോ വീടിനുള്ളിലെ ചെയ്യാന്‍ ശ്രമിക്കണം. പുറത്തിറങ്ങിയുള്ള ട്രിയിനിങ്ങുകള്‍ അതിരാവിലെയോ വൈകിട്ട് അഞ്ച് മണിക്ക് ശേഷമോ ആക്കുന്നതാണ് നല്ലത്.

എന്നാല്‍ വെയില്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നത് ചില പ്രശ്നങ്ങള്‍ക്കും കാരണമാകും. ശരീരത്തിലെ വൈറ്റമിന്‍ ഡി നിര്‍മ്മാണം കുറയും. അതുകൊണ്ട് ഇടയ്ക്കിടെ ബി12, ഡി3 ലെവര്‍ പരിശോധിച്ചുകൊണ്ടിരിക്കണം. ആഹാരവും വ്യായാമവും മാത്രമല്ല ഇറക്കവും പ്രധാനമാണ്. അതുകൊണ്ട് എല്ലാ ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ ഉറക്കം ഉറപ്പാക്കണം.