Home കൃഷി കൃഷിയ്ക്ക് മുന്‍പ് വിത്ത് തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് അറിയണം

കൃഷിയ്ക്ക് മുന്‍പ് വിത്ത് തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് അറിയണം

Farmer's hand planting seeds in soil

കൃഷി ചെയ്യുന്നതിന്റെ മുന്നോടിയായി ചെയ്യേണ്ടത് വിത്ത് തിരഞ്ഞെടുക്കുക എന്നതാണ്. വിത്തിന്റെ ഗുണത്തിനെ അടിസ്ഥാനപ്പെടുത്തി ഇരിയ്ക്കും വിളവ് ലഭിക്കുന്നത്. ഗുണമേന്മയുള്ള വിത്ത് തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1.കീടബാധ ഇല്ലാത്ത ചെടികളില്‍ നിന്നും വേണം വിത്ത് ഖരിക്കാന്‍


2.മൂത്തുപഴുത്ത കായകളില്‍ നിന്നും മാത്രമേ വിത്ത് ശേഖരിക്കാന്‍ പാടുള്ളൂ


3.മഴയുള്ള സമയത്ത് വിത്ത് ശേഖരിക്കാന്‍ പാടില്ല
വിത്ത് കഴുകി ഉണക്കിയതിന് ശേഷം വേണം സൂക്ഷിച്ച് വെയ്ക്കാന്‍


4.ആവര്‍ത്തന കൃഷി ചെയ്യുന്ന സ്ഥലത്ത് നിന്നും വിത്ത് ശേഖരിക്കരുത്


5.കടയില്‍ നിന്നും വാങ്ങിക്കുന്ന തക്കാളി, വെള്ളരി, പച്ചമുളക്, മത്തന്‍ എന്നിവയില്‍ നിന്നും വിത്ത് ശേഖരിക്കാം. പടരുന്ന പച്ചക്കറികളുടെ കണ്ണി ഉണങ്ങിയതിന് ശേഷം മാത്രമേ വിത്ത് ശേഖരിക്കാന്‍ പാടൂ.


6.തക്കാളി, വഴുതന എന്നീ ഇനങ്ങള്‍ നന്നായി പഴുത്തതിന് ശേഷം വേണം വിത്ത് ശേഖരിക്കാന്‍