വാട്ട്സ്ആപ്പില്‍ ടൈപ്പ് ചെയ്യാന്‍ വിഷമിക്കുന്നവര്‍ക്ക് മെസേജുകള്‍ അയയ്ക്കാനാവും. അതിനായി ഫോണിന്റെ അസിസ്റ്റന്റ് ഓപ്ഷന്‍ ആക്ടീവാക്കി മെസേജുകള്‍ അയയ്ക്കാന്‍ വെര്‍ച്വല്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടാല്‍ മതി. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാം. ഐഒഎസ് ഉപയോക്താക്കള്‍ക്ക് സിരിയും ഉപയോഗിക്കാവുന്നതാണ്.
സന്ദേശങ്ങള്‍ വായിക്കാനും ഡിജിറ്റല്‍ അസിസ്റ്റന്റുകളോട് ആവശ്യപ്പെടാനും കഴിയും. ഫോണിന്റെ നോട്ടിഫിക്കേഷനുകളിലേക്ക് അസിസ്റ്റന്റിന് ആക്‌സസ് നല്‍കിയാല്‍ മാത്രമേ ഇതു പ്രവര്‍ത്തിക്കു.
ഇതിനായി, ഗൂഗിള്‍ മെസേജ്, കലണ്ടര്‍ ഇവന്റ്, മറ്റ് സുപ്രധാന വിവരങ്ങള്‍ എന്നിവ കേള്‍ക്കാന്‍ ഗൂഗിള്‍ ആപ്പിന് ആക്‌സസ് നല്‍കണം. ഇത് എപ്പോള്‍ വേണമെങ്കിലും പഴയപോലെ ആക്കാനും കഴിയും.