Home Uncategorized സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകളുമായി ഐഎസ്ആര്‍ഒ; അപേക്ഷ ക്ഷണിച്ചു

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകളുമായി ഐഎസ്ആര്‍ഒ; അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ തങ്ങളുടെ വിവിധ ഓണ്‍ലൈന്‍ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളെയും ജോലിക്കാരെയും ഉദ്ദേശിച്ചുള്ള കോഴ്സുകളാണിത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോര്‍ട്ട് സെന്‍സിങ്ങുമായി ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്.

കോഴ്സ് പൂര്‍ത്തിയാവുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്സ് സൗജന്യമാണ്. മെഷീന്‍ ലേണിംഗ് ആന്റ് ഡീപ്പ് ലേണിംഗ്, ഓവര്‍വ്യൂ ഓഫ് വെബ് ജിഐഎസ് ടെക്നോളജി, എര്‍ത്ത് ഒബ്സര്‍വേഷന്‍ ഫോര്‍ കാര്‍ബണ്‍ സൈക്കിള്‍ സ്റ്റഡീസ് എന്നിവയാണ് കോഴ്സുകള്‍. മെഷീന്‍ ലേണിംഗ് കോഴ്സ് ജൂലൈ അഞ്ചുമുതല്‍ ജൂലൈ ഒന്‍പത് വരെയാണ്. ഓവര്‍വ്യൂ ഓഫ് വെബ് ജിഐഎസ് ടെക്നോളജി കോഴ്സ് ജൂണ്‍ 21ന് ആരംഭിക്കും. ജൂലൈ രണ്ടിന് അവസാനിക്കുന്ന വിധമാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്.

ജൂണ്‍ 21 മുതല്‍ 25 വരെയാണ് എര്‍ത്ത് ഒബ്സര്‍വേഷന്‍ ഫോര്‍ കാര്‍ബണ്‍ സൈക്കിള്‍ സ്റ്റഡീസ് കോഴ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iirs.gov.in/. എന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോര്‍ട്ട് സെന്‍സിങ്ങിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.