Home ആരോഗ്യം രാത്രി പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം; പലതുണ്ട് ഗുണങ്ങള്‍

രാത്രി പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം; പലതുണ്ട് ഗുണങ്ങള്‍

ഗ്‌നീഷ്യം, കാല്‍സ്യം, ഗന്ധകം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, അയഡിന്‍, സോഡിയം തുടങ്ങി ധാരാളം ധാതുക്കളും ലവണങ്ങളും ജീവകങ്ങളും അടങ്ങിയതാണ് തേന്‍ എന്ന ഔഷധം. തേന്‍ ഒരേ സമയം ആഹാരവും ഔഷധവുമാണ്. പ്രകൃതി നല്‍കുന്ന രസായനമാണത്. തേന്‍ പ്രകൃതിജന്യമായതിനാല്‍ അത് ശരീരകോശങ്ങള്‍ക്ക് ഊര്‍ജം പകരും.

കണ്ണിനു വളരെ നല്ലതാണു തേന്‍. കാരറ്റ് ജ്യൂസ്, മുരിങ്ങയില നീര് എന്നിവ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ചശക്തി വര്‍ധിക്കും. ത്വക്ക് രോഗങ്ങള്‍, മുറിവുകള്‍, പാട്, വ്രണങ്ങള്‍, ചര്‍മത്തിലെ ചുളിവുകള്‍ എന്നിവ തേന്‍ പുരട്ടിയാല്‍ സുഖപ്പെടും. തേനും നെയ്യും ചേര്‍ത്തു പുരട്ടിയാല്‍ മുറിവുകള്‍ കരിയും.
ന്മ കഫക്കെട്ടിനു പനിക്കൂര്‍ക്കയില തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മതി. ദിവസവും തേന്‍ കഴിക്കുന്നതു കോശങ്ങള്‍ക്ക് ഊര്‍ജമേകും.

തേന്‍ അമൃത് പോലെയാണെന്നും പ്രകൃതിയുടെ വിഭവമായതിനാല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും ഹോര്‍ട്ടികോര്‍പ് പ്രോഗ്രാം ഓഫിസറും പാരമ്പര്യ വൈദ്യനുമായ ബെന്നി ഡാനിയല്‍ പറയുന്നു. പാരമ്പര്യ വൈദ്യത്തില്‍ ഉപയോഗിക്കുന്ന പല മരുന്നുകളിലും ഒറ്റമൂലികളിലും തേന്‍ അവിഭാജ്യ ഘടകമാണ്. അതുപോലെയാണു സൗന്ദര്യപ്രശ്നങ്ങള്‍ മാറാന്‍ നിര്‍ദേശിക്കുന്ന കൂട്ടുകളിലും. ചില വിഷങ്ങള്‍ നിര്‍വീര്യമാക്കാനുള്ള കഴിവും തേനിനുണ്ട്.അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്കു തേന്‍ ചേര്‍ത്ത മരുന്നു നല്‍കുന്നതു പ്രചാരത്തിലുണ്ടെന്നും അദ്ദേഹം പറയുന്നു.
ചില തേന്‍ ഔഷധക്കൂട്ടുകള്‍

ഉറുമാമ്പഴത്തോട് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വിളര്‍ച്ച മാറും. വായ്പുണ്ണ്, അസിഡിറ്റി, വായ്നാറ്റം എന്നിവയ്ക്ക് തണുപ്പിച്ച കഞ്ഞിവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കാം. അമിതവണ്ണം കുറയാന്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്തുകുടിക്കുക.

മുടികൊഴിച്ചിലിന് പുത്തരിച്ചുണ്ട കുല ചതച്ച് നീരെടുത്ത് തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടുന്നതു വളരെ ഫലപ്രദം. ജലദോഷം ശമിക്കാന്‍ സ്പൂണ്‍ പത്ത് സെക്കന്‍ഡ് ചൂടാക്കി അതില്‍ തേന്‍ ഒഴിച്ച് കറുവാപ്പൊടി ഒരു നുള്ള് ചേര്‍ത്ത് കഴിക്കാം
ന്മ കൃമിശല്യം, ഛര്‍ദി, കുഷ്ഠം, അതിസാരം, എക്കിള്‍ എന്നിവയ്ക്കും തേന്‍ മരുന്നായി നല്‍കാറുണ്ട്. മോണവീക്കം മാറാന്‍ തേന്‍ കവിള്‍കൊണ്ടാല്‍ മതി. ഉറക്കക്കുറവിന് രാത്രി പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം.