Home അറിവ് 100, 10, 5 രൂപയുടെ നോട്ടുകള്‍ നിരോധിക്കുമോ? വിശദീകരണവുമായി റിസര്‍വ് ബാങ്ക്

100, 10, 5 രൂപയുടെ നോട്ടുകള്‍ നിരോധിക്കുമോ? വിശദീകരണവുമായി റിസര്‍വ് ബാങ്ക്

2021 മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ 100, 10,5 രൂപയുടെ എല്ലാ നോട്ടുകളും നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളി റിസര്‍വ് ബാങ്ക് രംഗത്തെത്തിയിരിക്കുകയാണ്. പഴയ സീരിസിലുള്ള നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു പ്രചാരണം.

എന്നാല്‍ ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ട്വറ്ററിലൂടെ വ്യക്തമാക്കി. പഴയ സീരിസിലുള്ള നൂറ്, 10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നു എന്നതായിരുന്നു പ്രചാരണം. മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

ഇത് ശ്രദ്ധയില്‍പ്പെട്ട റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. ഇത്തരം പ്രചാരണം തെറ്റാണെന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം. 2019ല്‍ 10,50,100, 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. 2016ലാണ് 500, ആയിരം രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.