Home അറിവ് ടെലഗ്രാം ഉപയോഗിക്കുന്നവര്‍ ഇനി പണം നല്‍കേണ്ടി വരുമോ?: പുതിയ മാറ്റം അറിയാം

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ ഇനി പണം നല്‍കേണ്ടി വരുമോ?: പുതിയ മാറ്റം അറിയാം

Telegram logo is seen displayed on a phone screen in this illustration photo taken in Poland on December 1, 2020. (Photo by Jakub Porzycki/NurPhoto via Getty Images)

നപ്രിയ മെസേജിംഗ് ആപ്പായ ടെലഗ്രാം 2021 മുതല്‍ ചില സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങുമെന്ന വാര്‍ത്ത വലിയ ചര്‍ച്ചയാകുന്നു. കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനായാണ് ടെലഗ്രാം നല്‍കുന്ന ചില സര്‍വീസുകള്‍ക്ക് പണമീടാക്കാന്‍ തീരുമാനിച്ചത്.

ഇപ്പോഴത്തെ ടെലഗ്രാമിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് കുറഞ്ഞത് 500 ദശലക്ഷം ഡോളര്‍ ഒരു വര്‍ഷം കമ്പനിക്ക് ആവശ്യമുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ലഭ്യമായ എല്ലാ ഫീച്ചറുകളും തുടര്‍ന്നും സൗജന്യമായി ലഭിക്കും. ഇതിന് അധിക ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ വാണിജ്യ ഉപയോക്താക്കള്‍ക്കും മറ്റുമായി ചില ഫീച്ചറുകള്‍ കൂടി ടെലിഗ്രാമില്‍ ഉള്‍പ്പെടുത്തും. ഈ ഫീച്ചറുകളില്‍ ചിലതിന് പ്രീമിയം ഉപയോക്താക്കളില്‍നിന്ന് പണം ഈടാക്കും.

അതേസമയം സ്ഥിരം ഉപയോക്താക്കള്‍ക്ക് ടെലഗ്രാമില്‍ പഴയപോലെ തുടരാനാകും. വണ്‍ ടു വണ്‍ മെസേജിങില്‍ പരസ്യം ഉണ്ടാവില്ല. എന്നാല്‍ ടെലിഗ്രാം ചാനലുകള്‍ വഴി പരസ്യം പ്രദര്‍ശിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുകൂടാതെ പ്രീമിയം സ്റ്റിക്കറുകള്‍ അവതരിപ്പിക്കുകയും അതുവഴി സ്റ്റിക്കര്‍ നിര്‍മിക്കുന്നവര്‍ക്ക് കൂടി വരുമാനത്തിന്റെ പങ്ക് നല്‍കാനും കമ്പനി ലക്ഷ്യമിടുന്നു.

ഏകദേശം 50 കോടിയോളം ആളുകളാണ് ടെലഗ്രാം സജീവമായി ഉപയോഗിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ടെലഗ്രാമിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിനാണ് കമ്പനി ഫണ്ട് സ്വരൂപിക്കുന്നത്. നിലവില്‍ സ്വന്തം അക്കൗണ്ടില്‍നിന്ന് പണമെടുത്താണ് ടെലഗ്രാമിന്റെ ചെലവുകള്‍ വഹിക്കുന്നതെന്ന് കമ്പനി അറിയിച്ചു.