Home വാണിജ്യം ബജറ്റ് സ്മാര്‍ട്‌ഫോണില്‍ തരംഗമായി എല്‍ജി; പുതിയ മോഡലുകളും നിരവധി ഫീച്ചറുകളും

ബജറ്റ് സ്മാര്‍ട്‌ഫോണില്‍ തരംഗമായി എല്‍ജി; പുതിയ മോഡലുകളും നിരവധി ഫീച്ചറുകളും

ന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി. ക്വാഡ് റിയര്‍ ക്യാമറ, 4000 എംഎഎച്ച് ബാറ്ററി അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട്ഫോണാണ് കമ്പനി വിപണിയില്‍ എത്തിച്ചത്.

എല്‍ജിയുടെ കെ 42 എന്ന പേരിലുള്ള മോഡലിന് 10990 രൂപയാണ് വില. 3 ജിബി റാം, 64 ജിബി സ്റ്റോറേജ് കപാസിറ്റി തുടങ്ങിയവയാണ് മോഡലിന്റെ മറ്റു പ്രത്യേകതകള്‍. രണ്ടു വര്‍ഷത്തെ വാറണ്ടിയാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ സൗജന്യമായി ഒറ്റത്തവണ സ്‌ക്രീന്‍ മാറ്റിനല്‍കുന്നതുമാണ്.

ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചത്. ഒറ്റ തവണ അമര്‍ത്തുമ്പോള്‍ തന്നെ ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ലഭിക്കും. ക്വാഡ് റിയര്‍ ക്യാമറയില്‍ 13 എംപി പ്രൈമറി സെന്‍സറും അഞ്ച് എംപി സെക്കന്‍ഡറി സെന്‍സറുമാണ് ക്രമീകരിച്ചിരിക്കുന്നത്. വിപുലമായ നിലയില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും.6.6 ഇഞ്ച് എച്ചഡി ഡിസ്പ്ലേ, എട്ട് എംപി സെല്‍ഫി ക്യാമറ സെന്‍സര്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.