ഏപ്രില്‍ 6ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ഓഫിസുകള്‍, അര്‍ദ്ധസര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമാണ്. വാണിജ്യ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടുകൂടിയ അവധി ആയിരിക്കും. കാഷ്വല്‍ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധി നല്‍കും.