Home ആരോഗ്യം മുട്ടയോടൊപ്പം ഈ മൂന്ന് ചേരുവകള്‍ ചേര്‍ക്കൂ; ശരീരഭാരം താനേ കുറയും

മുട്ടയോടൊപ്പം ഈ മൂന്ന് ചേരുവകള്‍ ചേര്‍ക്കൂ; ശരീരഭാരം താനേ കുറയും

രീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാതഭക്ഷണത്തില്‍ ഒരു മുട്ട ഉള്‍പ്പെടുത്തിയാല്‍ മതി. പക്ഷേ, മുട്ട വെറുതെയങ്ങ് കഴിച്ചാല്‍ പോര. മുട്ടയോടൊപ്പം ചില ചേരുവകള്‍ കൂടി ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.

മുട്ട തയ്യാറാക്കുമ്പോള്‍ കുരുമുളക് നിര്‍ബന്ധമായും ചേര്‍ക്കണം. കുരുമുളകില്‍ ‘piperine’ അടങ്ങിയിട്ടുണ്ട്. ഇത്, പുതുതായി കൊഴുപ്പ് കോശങ്ങള്‍ ഉണ്ടാകുന്നതിനെ തടയുന്നു. മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കാനും അരവണ്ണവും കുടവയറും കുറയ്ക്കാനും സഹായിക്കും.

വെളിച്ചെണ്ണ കൊളസ്ട്രോള്‍ കൂട്ടുകയില്ല എന്ന് മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുട്ട ഉണ്ടാക്കുമ്പോള്‍ തീര്‍ച്ചയായും വെളിച്ചെണ്ണതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.

ചുവപ്പും മഞ്ഞയും പച്ചയും നിറത്തിലുള്ള കാപ്സിക്കം, മുട്ടയ്ക്ക് ഭംഗി മാത്രമല്ല പോഷകഗുണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. കാപ്‌സിക്കത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

ഓംലറ്റ് തയ്യാറാക്കുമ്പോള്‍ കാപ്‌സിക്കത്തോടൊപ്പം ചീര, പച്ചക്കറികളും ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.