Home വാണിജ്യം പുതിയ വായ്പാ പദ്ധതിയുമായി പേടിഎം; ‘ഇപ്പോള്‍ വാങ്ങുക, പിന്നീട് പണം നല്‍കുക’

പുതിയ വായ്പാ പദ്ധതിയുമായി പേടിഎം; ‘ഇപ്പോള്‍ വാങ്ങുക, പിന്നീട് പണം നല്‍കുക’

പയോക്താക്കള്‍ക്കായി പോസ്റ്റ്‌പെയ്ഡ് മിനി എന്ന പുതിയ സേവനം അവതരിപ്പിച്ച് ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്ലാറ്റ്ഫോമായ പേടിഎം. പേടിഎമ്മിന്റെ ബൈ നൗ പേ ലേറ്റര്‍ സേവനം വിപുലപ്പെടുത്തിയാണ് പുതിയ സേവനം ആരംഭിക്കുന്നത്. മിതമായ നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ. പ്രതിസന്ധിഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പണലഭ്യത നിലനിര്‍ത്തുന്നതിനായും, അവരുടെ ഗാര്‍ഹിക ചെലവുകള്‍ കൈകാര്യം ചെയ്യാനുമായി ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടയ്ക്കുക എന്ന രീതിയില്‍ ഈ സര്‍വ്വീസിലൂടെ പേടിഎം വാഗ്ദാനം ചെയ്യുന്നത്.

ആദിത്യ ബിര്‍ള ഫിനാന്‍സുമായി സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്. പേടിഎം പോസ്റ്റ്‌പെയ്ഡിന്റെ 60,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ക്രെഡിറ്റിന് പുറമെ പോസ്റ്റ്‌പെയ്ഡ് മിനി ആരംഭിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് 250 മുതല്‍ 1000 രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാകും. പലിശ രഹിത വായ്പകള്‍ നല്‍കുന്നത് വഴി മൊബൈല്‍, ഡിടിഎച്ച് റീചാര്‍ജുകള്‍, ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗ്, വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍, പേടിഎം മാള്‍ ഷോപ്പിംങ് തുടങ്ങിയ പ്രതിമാസ ചെലവുകള്‍ അടയ്ക്കുന്നതിന് ഈ ലഘുവായ്പകള്‍ സഹായകരമാകും.

ഈ പലിശ രഹിത വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 30 ദിവസം വരെ കമ്പനി കാലയളവും നല്‍കുന്നു. വാര്‍ഷിക ഫീസോ ആക്റ്റിവേഷന്‍ ചാര്‍ജുകളോ ഇല്ല. ചെറിയ ഫീസ് മാത്രമാണ് ഈടാക്കുക. പ്രതിമാസ ബജറ്റുകള്‍ താളം തെറ്റാതെ തന്നെ പേടിഎം പോസ്റ്റ്‌പെയ്ഡ് വഴി ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മര്‍ച്ചന്റ് സ്റ്റോറുകളില്‍ പണമടയ്ക്കാനാകുമെന്നാണ് പേടിഎം പറയുന്നത്.

ആയിരക്കണക്കിന് പെട്രോള്‍ പമ്പുകള്‍, സമീപത്തെ കിരാന സ്റ്റോറുകള്‍, ഫാര്‍മസി ഷോപ്പുകള്‍, പ്രമുഖ ചെയിന്‍ ഔട്ട്‌ലെറ്റുകള്‍, (റിലയന്‍സ് ഫ്രെഷ്, അപ്പോളോ ഫാര്‍മസി മുതലായവ) കൂടാതെ ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ (മി9ട്ര, ഫസ്റ്റ്‌ക്രൈ, ഊബര്‍, ഡൊമിനോസ്, അജിയോ, ഫാര്‍മസി, മുതലായവ) ജനപ്രിയ റീട്ടെയില്‍ സ്ഥാപനങ്ങള്‍ (ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ക്രോമ മുതലായവ) എന്നിവിടങ്ങളിലെല്ലാം ഇപ്പോള്‍ പേടിഎം പോസ്റ്റ്‌പെയ്ഡ് വഴി പണമടയ്ക്കാം.