പ്ലസ്ടു സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഇനി ആശങ്ക വേണ്ട. ഹയര്‍ സെക്കന്‍ഡറി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ‘ഡിജി ലോക്കറില്‍’ നിന്നാണ് ലഭിക്കുക. സംസ്ഥാന ഐടി മിഷന്‍, ഇ മിഷന്‍, ദേശീയ ഇ ഗവേണന്‍സ് ഡിവിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ എന്നിവയുടെ സഹായത്തോടെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലാക്കിയത്.
ഡിജി ലോക്കറിലൂടെ രേഖകള്‍ സുരക്ഷിതമായി ഇ- രേഖകളായി സൂക്ഷിക്കാനാകും. https://digilocker.gov.in വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പരും ആധാര്‍ നമ്പരും ഉപയോഗിച്ചാണ് ഡിജി ലോക്കര്‍ അക്കൗണ്ട് തുറക്കേണ്ടത്. തുടര്‍ന്ന് ‘sign up’ ലിങ്ക് ക്ലിക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
അതിന് ശേഷം മൊബൈലില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേര്‍ഡ് (ഒടിപി) നല്‍കി യൂസര്‍ നെയിമും പാസ്വേര്‍ഡും നല്‍കണം. പിന്നീട് ആധാര്‍ നമ്പര്‍ നല്‍കുക.
ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഡിജി ലോക്കറില്‍ ലോഗിന്‍ചെയ്തശേഷം ‘Get Issued Documents’ ല്‍ Education എന്നതില്‍ ‘Board of Higher Secondary Examination, Kerala’ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ‘Class XII Passing Certificate’ല്‍ രജിസ്റ്റര്‍ നമ്പരും വര്‍ഷവും പരീക്ഷാ ടൈപ്പും നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.