Home ആരോഗ്യം ഉയരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും കാന്‍സറിന് കാരണമാകുമെന്ന് പഠനം

ഉയരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും കാന്‍സറിന് കാരണമാകുമെന്ന് പഠനം

ലോകം നേരിടുന്ന ചൂടും കാട്ടുതീയും വായുമലിനീകരണവുമെല്ലാം മനുഷ്യനെ വളരെയേറെ മോശമായി ബാധിക്കുമെന്ന് പഠനം. ഇവയെല്ലാം മനുഷ്യരില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാന്‍സറിന് കാരണമാകുമെന്നാണ് പുതിയ പഠനം.

ചര്‍മം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് കാലാവസ്ഥാ വ്യതിയാനം മൂലം വന്ന് പെടാവുന്നവ. ലാന്‍സെറ്റ് ഓങ്കോളജിയുടെ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.

ആഗോള താപനമാണ് പ്രധാനമായും കാന്‍സറിന് കാരണമാകുന്നത്. അള്‍ട്രാവയലറ്റ് റേഡിയേഷന്‍, വായു മലിനീകരണം, പകര്‍ച്ചവ്യാധികള്‍, മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും, ഇവയെല്ലാം കാന്‍സറിനും കാരണമാകാം.

21-ാം നൂറ്റാണ്ടിലെ മരണങ്ങളില്‍ പ്രധാന കാരണക്കാരന്‍ കാന്‍സറാണ്. അതില്‍ ശ്വാസകോശ കാന്‍സറാണ് പ്രധാനം. വായുമലിനീകരണമാണ് അതിലെ 15 ശതമാനം കാന്‍സറിനും കാരണം. കാലാവസ്ഥാ മാറ്റം തടയുകയാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ കുറയ്ക്കാനുള്ള എളുപ്പമാര്‍ഗമെന്നും പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.