Home അറിവ് നാളെ മുതൽ കാലവർഷം

നാളെ മുതൽ കാലവർഷം

ചൊവ്വാഴ്ച മുതല്‍ തെക്കേ ഇന്ത്യയില്‍ കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . ഇടിമിന്നലോടെ വ്യാപക മഴയുണ്ടാകും. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും എട്ടിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒമ്പതിനു എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഏഴുവരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ല.