Home അറിവ് എയര്‍ടെലിന്റെ 5 ജിബി സൗജന്യ ഡേറ്റ; ലഭ്യമാകാന്‍ ഇക്കാര്യങ്ങള്‍ അറിയണം

എയര്‍ടെലിന്റെ 5 ജിബി സൗജന്യ ഡേറ്റ; ലഭ്യമാകാന്‍ ഇക്കാര്യങ്ങള്‍ അറിയണം

പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ 4ജി ഉപയോക്താക്കള്‍ക്കോ 4 ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കോ ആണ് ഈ സൗജന്യ ഡേറ്റ കൂപ്പണുകള്‍ നല്‍കുന്നത്. ഓഫര്‍ ലഭിക്കുന്നതിന് ആദ്യം ഉപഭോക്താക്കള്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഒരു ജിബിയുടെ അഞ്ച് ഡേറ്റ കൂപ്പണുകളാണ് ലഭിക്കുക. വരിസംഖ്യ അടച്ചതിന് ശേഷം 90 ദിവസത്തിനുള്ളില്‍ ഓരോ കൂപ്പണ്‍ വീതം പ്രയോജനപ്പെടുത്താം. തുടര്‍ന്ന് 72 മണിക്കൂറിനുള്ളില്‍ ഡേറ്റ ലഭ്യമാകും. ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

സൗജന്യ കൂപ്പണുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഒരു എസ്എംഎസ് അറിയിപ്പ് നല്‍കും. ഒപ്പം, ആപ്പിന്റെ മൈ കൂപ്പണ്‍ വിഭാഗം പരിശോധിക്കാനും കഴിയും.