Home അന്തർദ്ദേശീയം രാജ്യാന്തര വിമാന സര്‍വീസ്; നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി തുടരും

രാജ്യാന്തര വിമാന സര്‍വീസ്; നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി തുടരും

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീട്ടി. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ഇതു സംബന്ധിച്ച് നേരത്തെ ഇറക്കിയ വിജ്ഞാപനത്തിന്റെ കാലാവധി നീട്ടുന്നതായി സിവില്‍ ഏവിയേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

പ്രത്യേക അനുമതിയോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും ചരക്കു വിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല. എന്നാല്‍ രാജ്യാന്തര പാസഞ്ചര്‍ വിമാനങ്ങള്‍ ഓരോന്നും അനുമതിയോടെ മാത്രമേ സര്‍വീസ് നടത്താവൂവെന്ന് ഡിജിസിഎ അറിയിപ്പില്‍ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിയാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ഏതാണ് ഒട്ടുമിക്ക മേഖലകളിലും പിന്‍വലിച്ചെങ്കിലും രാജ്യാന്തര വിമാന സര്‍വീസ് പഴയ പടി ആയിട്ടില്ല.