Home വാണിജ്യം പാർട്‍സുകൾക്ക് ആജീവനാന്ത വാറൻറിയുമായി വോൾവോ

പാർട്‍സുകൾക്ക് ആജീവനാന്ത വാറൻറിയുമായി വോൾവോ

രാജ്യത്ത് ആദ്യമായി സ്പെയർ പാർട്‍സകൾക്ക് വാറന്റി നൽകി വാഹനക്കമ്പനി. സ്വീഡിഷ് ആഡംബര വാഹന നിർമ്മാതാക്കളായ വോൾവോയാണ് ഇത്തരമൊരു പദ്ധതുമായി രം​ഗത്തുവന്നത്. ഇന്ത്യയിൽ ആദ്യമായാണ് വാഹനത്തിന്റെ സ്റ്റാൻഡേർഡ് വാറന്റി പിരീഡ് കഴിഞ്ഞിട്ടും വാഹനങ്ങളുടെ സ്പെയർ പാർട്‍സിനായി മാത്രം ഇത്തരമൊരു സ്‍കീം പ്രഖ്യാപിച്ചിക്കുന്നത്

ഈ പദ്ധതിയിലൂടെ ലേബർചാർജ് ഇല്ലാതെ ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ പ്രശ്‍നങ്ങൾ വോൾവോയുടെ അംഗീകൃത സർവീസ് സെന്ററിൽ നിന്ന് സൗജന്യമായി പരിഹരിക്കാൻ സാധിക്കും എന്ന് ഓവർ ഡ്രൈവ് റിപ്പോർട്ട് ചെയ്യുന്നു. യന്ത്രഭാഗങ്ങൾ വാങ്ങി വാഹനത്തിൽ ഘടിപ്പിക്കുന്ന സമയം മുതലാണ് സ്‍കീമിന്റെ ആനുകൂല്യം കാറുടമകൾക്ക് ലഭിക്കുക. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് വരെ ഇത് തുടരുകയും ചെയ്യും.

ഇക്കാലയളവിൽ നിർമ്മാണ തകരാറിന്റെയോ മെറ്റീരിയൽ ക്വാളിറ്റിയുടെയോ കാരണത്താൽ അറ്റകുറ്റപ്പണിയോ മാറ്റിസ്ഥാപിക്കലോ ആവശ്യമുണ്ടെങ്കിൽ ആ യന്ത്രഭാഗങ്ങൾ വോൾവോയുടെ അംഗീകൃത സർവ്വീസ് സെന്റർ വഴി സൗജന്യമായി ചെയ്‍ത് തരും. ഇതിനായി ലേബർ ചാർജ്ജും നൽകേണ്ടതില്ല.

അതേസമയം പാർട്‍സുകൾ, ആക്‌സസറികൾ തുടങ്ങിയവയുടെ പതിവ് തേയ്‍മാനം പദ്ധതിയുടെ പരിധിയിൽ വരുന്നതല്ല. കൂടാതെ, വാഹനം അതിന്റെ യഥാർത്ഥ വാറന്റിയിൽ ആയിരിക്കുമ്പോൾ ഒരു ഭാഗം മാറ്റിസ്ഥാപിക്കേണ്ടത് ആവശ്യമാണെങ്കിലും സൗജന്യമായി മാറ്റിസ്ഥാപിക്കാൻ അർഹതയുണ്ടെങ്കിലും ആ ഭാഗം പിന്നീട് പുതിയ ലൈഫ് ടൈം പാർട്‍സ് വാറന്റി സ്‍കീമിൻറെ പരിധിയിൽ വരില്ല.

നിലവിൽ വിപണയിലുള്ള മോഡലുകൾക്കും വരുന്ന ഒക്‌ടോബർ 19 ന് പുറത്തിറങ്ങുന്ന വോൾവോ എസ്90 ‚എക്‌സി സി 60 എന്നീ പെട്രോൾ-ഹെബ്രിഡ് മോഡലുകൾളും ഈ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.