Home അറിവ് പൗരന്മാരുടെ വിവരങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാം; പുതിയ നയവുമായി കർണാടക

പൗരന്മാരുടെ വിവരങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാം; പുതിയ നയവുമായി കർണാടക

ർക്കാർ ശേഖരിക്കുന്ന പൊതുജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കൈമാറാൻ കഴിയുന്ന നയം
നടപ്പിലാക്കാനൊരുങ്ങി കർണാടക. കാര്യക്ഷമതയുള്ള ഭരണ സംവിധാനത്തിന് വേണ്ടി ഡിജിറ്റലൈസേഷൻ പ്രോത്സഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

ഡെക്കാൻ ഹെറാൾഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇത് പ്രകാരം ഇന്ത്യയിൽ രണ്ട് വർഷത്തോളമായി പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനയ്ക്ക്, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന്, കോർപ്പറേറ്റ് സ്ഥാപനത്തിന്, സ്വകാര്യ ഏജൻസിക്ക് സർക്കാറുമായി വെളിപ്പെടുത്താൻ പറ്റുന്നതോ, അല്ലാത്തതോ ആയ കരാർ ഉണ്ടാക്കി സർക്കാർ വിവരങ്ങൾ വാങ്ങി ഉപയോഗിക്കാം. ഇത് ബിസിനസ് ആവശ്യത്തിനും ഉപയോഗിക്കാം.

കർണാടക സർക്കാർ തയ്യാറാക്കിയ പുതിയ ഓപ്പൺ ഡാറ്റ പോളിസിയുടെ കരടിലാണ് ഈ നിർദേശം ഉള്ളത്. അനോണിമിസ്ഡ് ഡാറ്റ കൈമാറാം എന്നാണ് ഈ നയം പറയുന്നത്. പേര്, അഡ്രസ്, ഐഡി ഡിറ്റെയിൽസ്, മതവിവരങ്ങൾ എന്നിവ സ്വകാര്യ വിവരങ്ങളാണ്. ഇവ കൈമാറാൻ പറ്റില്ല. എന്നാൽ ഇത് പരാമർശിക്കാതെ അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ജോലി തുടങ്ങിയ നിരവധികാര്യങ്ങൾ കൈമാറാം എന്നാണ് നയം പറയുന്നത്.

അതേ സമയം ഇത് നടപ്പിലാക്കാൻ ഒരു വകുപ്പിലും ഒരു ചീഫ് ഡാറ്റ ഓഫീസർ അത്യവശ്യമാണ്. ആ വകുപ്പിലെ വിവരങ്ങളുടെ അധികാരം ഇയാൾക്കായിരിക്കണം. വകുപ്പ് മേധാവികളുടെ അറിവോടെ വകുപ്പിലെ വിവരങ്ങൾ കർണാടക ഓപ്പൺ ഡാറ്റ ഇൻറർഫേസിൽ ചേർക്കേണ്ട ഉത്തരവാദിത്വം സിഡിഒ മാർക്കാണ്.