Home നാട്ടുവാർത്ത വാഹനപ്പെരുപ്പത്തിൽ വികസിത രാജ്യങ്ങൾക്ക് ഒപ്പം കേരളം

വാഹനപ്പെരുപ്പത്തിൽ വികസിത രാജ്യങ്ങൾക്ക് ഒപ്പം കേരളം

സം​സ്ഥാ​ന​ത്തെ വാ​ഹ​ന​പ്പെ​രു​പ്പം വി​ക​സി​ത രാ​ജ്യ​ങ്ങ​ള്‍​ക്കൊ​പ്പ​മെ​ന്ന്​ ആ​സൂ​ത്ര​ണ ബോ​ര്‍​ഡ്​ ത​യാ​റാ​ക്കി​യ സാ​മ്പത്തി​കാ​വ​ലോ​ക​നം.

2021 മാ​ര്‍​ച്ച്‌​ വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം സം​സ്ഥാ​ന​ത്ത്​ 1000 പേ​ര്‍​ക്ക്​ 445 വാ​ഹ​ന​ങ്ങ​ളു​ണ്ട്. ദേ​ശീ​യ ശ​രാ​ശ​രി 1000 പേ​ര്‍​ക്ക്​ 18 വാ​ഹ​ന​മാ​ണ്. ചൈ​ന​യി​ല്‍ 1000 പേ​ര്‍​ക്ക്​ 47ഉം ​അ​മേ​രി​ക്ക​യി​ല്‍ 507ഉം ​വാ​ഹ​ന​മാ​ണു​ള്ള​തെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു.ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ച്‌​ വ​രെ 148.47 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ രാ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ഒമ്പത്ശ​ത​മാ​നം വീ​ത​മാ​ണ്​ വാ​ര്‍​ഷി​ക വ​ള​ര്‍​ച്ച. എ​ന്നാ​ല്‍, മു​ന്‍​വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ ഇ​ക്കൊ​ല്ലം 4.7 ശ​ത​മാ​നം കു​റ​ഞ്ഞു. 2019-20ല്‍ 8,49,200 ​ആ​യി​രു​ന്ന പു​തി​യ ര​ജി​സ്​​ട്രേ​ഷ​ന്‍​ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 2020-21ല്‍ 6,62,979 ​ആ​യി.

സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ഹ​നം എ​റ​ണാ​കു​ളം ജി​ല്ല​യി​ലും തൊ​ട്ട​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്. വ​യ​നാ​ട്​ ജി​ല്ല​യി​ലാ​ണ്​ വാ​ഹ​നം കു​റ​വ്​. വാ​ഹ​ന വ​ള​ര്‍​ച്ച​യും റോ​ഡു​ക​ളു​ടെ ശേ​ഷി വ​ര്‍​ധ​ന​യും ത​മ്മി​ലെ പൊ​തു​ത്ത​ക്കേ​ടു​ക​ള്‍ റോ​ഡ​പ​ക​ട​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു.