Home ആരോഗ്യം ബദാം ശീലമാക്കിയാല്‍ മുഖത്തെ ചുളിവുകളില്‍ നിന്നും രക്ഷനേടാം

ബദാം ശീലമാക്കിയാല്‍ മുഖത്തെ ചുളിവുകളില്‍ നിന്നും രക്ഷനേടാം

രോഗ്യത്തിന് എന്ന പോലെ ബദാം ചർമ്മത്തിനും ഏറ്റവും മികച്ചത് തന്നെയാണ്. ചർമ്മത്തിൻറെ ഭംഗി നിലനിർത്താൻ ബദാം കഴിക്കുന്നത് ഉത്തമമാണ്.

ആൻറി -ഏജിംഗ് ഘടകങ്ങൾ ധാരാളമുള്ളതിനാൽ നിത്യേന ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ആർത്തവ വിരാമത്തിലേക്ക് അടുക്കുമ്പോൾ പലപ്പോഴും സ്ത്രീകളിൽ ചർമ്മത്തിലെ എണ്ണമയത്തിൽ മാറ്റങ്ങൾ വരാറുണ്ട്. ഇത് ഒരു പരിധിവരെ ബദാം നിയന്ത്രിക്കും.

വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് വരണ്ട ചർമ്മം. നിത്യേന ബദാം കഴിക്കുന്നതിലൂടെ ഈ പ്രശ്നത്തിൽ നിന്നും മോചനം നേടാം. ബദാമിൽ വിറ്റാമിൻ-ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.

പതിവായി ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുകയും പ്രായമാകുന്നതിന്റെ ചുളിവുകൾ അകറ്റുകയും ചെയ്യുന്നു.

എക്സിമ, സോറിയാസിസ് എന്നിവയുൾപ്പെടെയുള്ള വരണ്ട ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ ബദാം ഓയിൽ മികച്ചതാണ്. പതിവായി ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുകയും പ്രായമാകുന്നതിന്റെ ചുളിവുകൾ അകറ്റുകയും ചെയ്യുന്നു.