Home ആരോഗ്യം കോവാക്‌സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രംമെന്ന് പഠന റിപ്പോര്‍ട്ട്

കോവാക്‌സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രംമെന്ന് പഠന റിപ്പോര്‍ട്ട്

ന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിൻ ആയ കോവാക്‌സിന് അൻപതു ശതമാനം മാത്രം ഫലപ്രാപ്തിയെന്നു പഠന റിപ്പോർട്ട്. നേരത്തെ കണക്കാക്കിയിരുന്നതിനും കുറവു ഫലപ്രാപ്തിയാണ് കോവാക്‌സിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുള്ളത്. ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

രാജ്യത്ത് വാക്‌സിനേഷൻ തുടങ്ങിയ ഘട്ടത്തിൽ തന്നെ ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ജീവനക്കാർക്ക് കോവാക്‌സിൻ നൽകിയിരുന്നു. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ ഏപ്രിൽ-മെയ് കാലയളവിൽ എയിംസിലെ ജീവനക്കാരിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ നടത്തിയ പഠനത്തിലാണ്, കോവാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കോവാക്‌സിൻ വികസിപ്പിച്ചെടുത്തത്.

കോവാക്‌സിൻ കോവിഡിന് എതിരെ 77.8 ശതമാനം ഫലപ്രാപ്തി ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു തുടക്കത്തിലെ പഠന ഫലങ്ങൾ. എന്നാൽ പരീക്ഷണ ഘട്ടത്തിലെ ഈ ഫലങ്ങൾ പറയുന്നത്ര ഫലപ്രാപ്തി വാക്‌സിന് ഇല്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന് എതിരെ ഒട്ടുമിക്ക വാക്‌സിനുകളും കുറഞ്ഞ ഫലപ്രാപ്തിയാണ് പ്രകടിപ്പിക്കുന്നതെന്ന് ഗവേഷർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ പിടിമുറുക്കിയത് ഡെൽറ്റ വകഭേദമാണ്. കോവാക്‌സിന്റെ കുറഞ്ഞ ഫലപ്രാപ്തിക്കു കാരണം ഇതായിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. രോഗവ്യാപന നിരക്ക് അത്യധികം ഉയർന്നു നിൽക്കുമ്പോൾ വാക്‌സിൻ ഫലപ്രാപ്തി കുറയാനിടയുണ്ടെന്നും അവർ പറയുന്നു.