Home ആരോഗ്യം ജീരകവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ? ഗുണങ്ങള്‍ അറിഞ്ഞ് ഉപയോഗിക്കാം

ജീരകവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ? ഗുണങ്ങള്‍ അറിഞ്ഞ് ഉപയോഗിക്കാം

ടുക്കളയില്‍ അത്യന്താപേക്ഷിതമായ വിഭവമാണ് ജീരകം. മിക്ക കറികളിലും ജീരകം ഉപയോഗിക്കാറുണ്ട്. കാണാന്‍ കുഞ്ഞാണെങ്കിലും ധാരാളം ആരോഗ്യഗുണങ്ങള്‍ ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണേ്രത ജീരകം. ജീരക വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ അമിതമായ കൊഴുപ്പ് കുറയുന്നു.

കൂടാതെ, ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കത്തുന്ന പ്രക്രിയ വര്‍ദ്ധിപ്പിക്കുകയും ഇത് എളുപ്പത്തിലും വേഗത്തിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ജീരകത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ദഹനപ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. ജീരക വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് ഗുണം ചെയ്യും.

അമിതവണ്ണമുള്ള 78 പേരില്‍ അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി. പഠനത്തില്‍ പങ്കെടുത്തവരോട് ഒരു ദിവസം മൂന്ന് നേരം ജീരക വെള്ളം കുടിക്കാന്‍ ഗവേഷകര്‍ നിര്‍ദേശിച്ചു. രണ്ട് മാസം അവര്‍ ജീരക വെള്ളം കുടിച്ചു. പഠനത്തില്‍ കൊഴുപ്പില്‍ ഗണ്യമായ കുറവുണ്ടായതായി തെളിഞ്ഞു. ഒപ്പം ഇന്‍സുലിന്‍ സംവേദനക്ഷമതയും വയറിന്റെ വലുപ്പം കുറഞ്ഞതായും പഠനത്തില്‍ കാണാനായി.

ജീരക വെള്ളത്തില്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് കുടിക്കുക. ഇത് ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. തലേദിവസം രാത്രി തന്നെ ജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. കുടിക്കുന്നതിന് തൊട്ടുമുമ്പ്, അതില്‍ ഒരു സ്പൂണ്‍ കറുവപ്പട്ട പൊടി ചേര്‍ക്കുക. ഇങ്ങനെ കുടിക്കുന്നതാണ് ഭാരം കുറയ്ക്കാന്‍ കൂടുതല്‍ ഫലപ്രദമാകുന്നത്.

ജീരക വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. നാരങ്ങ നീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കൂടുതല്‍ കലോറി നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ജീരക വെള്ളത്തില്‍ അല്‍പം ഉലുവ ചേര്‍ത്ത് കുടിക്കുന്നതും ശീലമാക്കുക. ഇത് ഹോര്‍മോണ്‍ അസന്തുലിത പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.