Home അറിവ് സേഫ് ആണോ പേപ്പര്‍ വാഴയില?; അറിയാം

സേഫ് ആണോ പേപ്പര്‍ വാഴയില?; അറിയാം

ദ്യ കഴിക്കാന്‍ ഇല തന്നെ വേണം. അതിന്റെ ലഭ്യത കുറഞ്ഞതോടെയാണ് നാട്ടില്‍ പേപ്പര്‍ ഇലകള്‍ വ്യാപകമായത്. ഇപ്പോള്‍ വിവാഹ സദ്യയ്ക്കും വിശേഷ ദിവസങ്ങളിലുമെല്ലാം പേപ്പര്‍ ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പേപ്പര്‍ ഇലകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നതാണ് അടുത്ത ചോദ്യം.

മെഴുകു പുരട്ടിയ ഇല എന്നായിരിക്കും നമ്മള്‍ പലരും പേപ്പര്‍ (വാഴ) ഇലയെപ്പറ്റി കരുതിയിരുന്നത്. എന്നാല്‍ ഇത് മെഴുകല്ല പോളിഎഥിലിന്‍ (ജഋ) ന്റെ ചെറിയ ആവരണം (25 മുതല്‍ 100 മൈക്രോ മീറ്റര്‍ വേശരസില)ൈ ആണ്. മെഴുകിന് ചോറിന്റെയും കറികളുടെയും ചൂട് താങ്ങാന്‍ കഴിവില്ല, അതിനാലാണ് പോളിഎഥിലിന്‍ (ജഋ) ഉപയോഗിക്കുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന കോഫി (പേപ്പര്‍) കപ്പിന്റെയും ഉള്ളിലുള്ള ആവരണം പോളിഎഥിലിന്‍ ആയിരിക്കും.

ജീഹ്യലവ്യേഹലില ന്റെ ഉരുകല്‍ നില (ാലഹശേിഴ ുീശി)േ120 ീേ 180 ത്ഥഇ വരെയാണ്. വെള്ളത്തില്‍ തിളപ്പിച്ചുണ്ടാക്കിയ ചോറും കറികളും ഈ താപനിലയിലും താഴെ ആയിരിക്കും. അതിനാല്‍ ഉരുകാനുള്ള സാധ്യത കുറവാണ്. ഇനി ചെറുതായി ഉരുകി ഭക്ഷണത്തിന്റെ കൂടെ ചേര്‍ന്നാലും അത് അപകടകരമാം വിധം ടോക്‌സിക് അല്ല.

ടോക്‌സിസിറ്റിയുടെ അളവ് അതിന്റെ ഡോസേജ് ആശ്രയിച്ചിരിക്കും. സാധാരണ ഇലയില്‍ നിന്നും ഇളകി വരാവുന്ന അളവില്‍ പോളിഎഥിലിന്‍ ടോക്‌സിക് അല്ല. ധഠവല ഘഉ50 ളീൃ ജീഹ്യലവ്യേഹലില, ംശവേ മി മ്‌ലൃമഴല ാീഹലരൗഹമൃ ംലശഴവ േീള 450, ശി ൃമെേ ംമ െ> 2000 ാഴ/സഴ. റെഫറന്‍സ് കി േഖ ഠീഃശരീഹ. 2007;26 ടൗുുഹ 1:11527പ.

പേപ്പര്‍ ഇലയില്‍, വല്ലപ്പോളും ഓണത്തിനോ അല്ലെങ്കില്‍ വല്ലപ്പോളും ഉള്ള ആഘോഷങ്ങള്‍ക്കോ സദ്യ അതില്‍ കഴിച്ചതു കൊണ്ട് കുഴപ്പങ്ങള്‍ ഉണ്ടാവാന്‍ കാരണങ്ങള്‍ ഒന്നും കാണുന്നില്ല.

പക്ഷെ പ്ലാസ്റ്റിക്കുകളുടെ ചെറിയ രൂപങ്ങള്‍ ആയ ‘മൈക്രോ-പ്ലാസ്റ്റിക്കുകള്‍’ ശരീരത്തില്‍ അധികമായി ചെന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യാം. അതുകൊണ്ട് സ്ഥിരമായി ഇതില്‍ കഴിക്കുന്നത് അഭിലഷണീയം അല്ല.

അത് കൊണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ഓണത്തിന് വൃത്തിയുള്ള വാഴ ഇല കിട്ടി ഇല്ലെങ്കില്‍ പേപ്പര്‍ ഇല ഉപയോഗിച്ചാല്‍ പ്രശ്‌നം ഇല്ല എന്ന് ചുരുക്കിപ്പറയാം.

(ചേട്ടന് വാഴ ഇല ആണോ, പ്ലാസ്റ്റിക്ക് ഇല ആണോ ഉണ്ണാനായി ഉപയോഗിക്കാന്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍, പക്ഷിക്കാഷ്ടം ഇല്ലാത്ത പ്ലാസ്റ്റിക്ക് ഇല തന്നെ. സദ്യക്കൊക്കെ ‘ഇല തുടയ്ക്കല്‍’ എന്നാല്‍ പക്ഷി കാഷ്ടം ‘ല്‌ലി’ ആയി ഒരു തിന്‍ ലയര്‍ ആകുക ആണ്. ഒരേ തുണി ഉപയോഗിക്കുന്നതാണ് വേറൊരു അപകടം. വൃത്തി ആയ ഇലയും കൂടി വൃത്തി കേടാകും).