മാര്‍ച്ച്- ഏപ്രില്‍ മാസത്തില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയ കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെ മാസം അടുത്തു. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴ നിങ്ങളുടെ കൃഷിയെ സാരമായി ബാധിക്കുന്നുണ്ടോ? ശക്തമായ മഴയെ തടയുന്നതിന് ആര്‍ക്കും സാധിക്കില്ല എന്നാല്‍ ചില മാര്‍ഗങ്ങളിലൂടെ വിളനാശം വരാതെ കൃഷിയെ സംരക്ഷിക്കാം.
കപ്പ അഥവാ കൊള്ളി കൃഷി ചെയ്യുന്നവര്‍ വിളവെടുപ്പിന്റെ സമയം കാത്ത് നില്‍ക്കാതെ ഇപ്പോള്‍ തന്നെ വിളവെടുക്കണം. കുറച്ച് നാള്‍ കൂടി കാത്ത് നില്‍ക്കുന്നത് കട ചീഞ്ഞു പോകുന്നതിന് കാരണമാകും.
ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് വെള്ളക്കെട്ട് അമിത ഭീഷണി ഉണ്ടാക്കില്ല. സ്ഥലത്തിന്റെ ലഭ്യത അനുസരിച്ച് ഇവ മാറ്റി വെയ്ക്കാം.
ചെടികളുടെ കടയിലും ഗ്രോബാഗുകളിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
മഴക്കാലത്ത് ശക്തമായ വെള്ളം ഇലകളില്‍ തട്ടി കേട് വരും ഇത് ഒഴിവാക്കാന്‍ ഷീറ്റുകള്‍ വലിച്ച് കെട്ടാന്‍ കഴിയുന്നവര്‍ ആ മാര്‍ഗം സ്വീകരിക്കണം.
മത്തന്‍, വെള്ളരി, കുമ്പളം പോലുള്ള പച്ചക്കറികള്‍ വെള്ളത്തില്‍ കിടന്ന് ചീഞ്ഞ് പോകാതിരിക്കാന്‍ ഉയര്‍ത്തി വെയ്ക്കുന്നത് നല്ലതാണ്.