Home അറിവ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് കൂട്ടി; ഇനി 1700 രൂപ നല്‍കണം

ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് കൂട്ടി; ഇനി 1700 രൂപ നല്‍കണം

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ ചാര്‍ജ് 1500ല്‍ നിന്ന് 1700 രൂപ ആയാണ് കൂട്ടിയത്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിജന്‍ പരിശോധനാ നിരക്ക് കൂട്ടിയിട്ടില്ല. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി.

ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തന്നെ തുടരും. ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയില്‍ ആയിരുന്നു പുനര്‍ നിശ്ചയിച്ചത്. ഒരു മാസം കഴിയുന്നതിന് മുന്‍പ് തന്നെ നിരക്ക് കൂട്ടിയിരിക്കുകയാണ്. എന്നാല്‍ നേരത്തെ ഇത് 2100 രൂപയായിരുന്നു.

എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.

ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് പരിശോധന നിരക്ക് കുറച്ചിരുന്നു.