രക്തദാനം മഹാദാനം ആണെങ്കിലും കൊറോണ കാലത്ത് രക്തം നല്‍കുവാനും സ്വീകരിക്കാനും ഒരു പോലെ ഭയപ്പെടുന്നു. രക്തം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നപ്പോള്‍ രക്തം ദാനം ചെയ്യാൻ കഴിയുന്നവരെ കണ്ടെത്താന്‍ പ്രായസമായിരിക്കുകയാണ്. ആരെങ്കിലും തയ്യാറായാല്‍ തന്നെ എളുപ്പത്തില്‍ നടക്കുന്ന കാര്യവുമല്ല.
കൊറോണ കാലത്ത് രക്തം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. അടുത്തിടെയൊന്നും നിങ്ങള്‍ക്ക് അസുഖങ്ങള്‍ വന്നിട്ടില്ലെന്ന് ഉറപ്പ് വേണം. കൊവിഡ് വൈറസ് ബാധിതനായ അല്ലെങ്കില്‍ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളുമായി യാതൊരു തരത്തിലുള്ള സമ്പര്‍ക്കവും നിങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്ന് ഉറപ്പ് വേണം. ഇക്കാര്യങ്ങള്‍ പാലിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് രക്തദാനം ചെയ്യാം.
രക്തദാനത്തിനായി പോകുന്ന ആശുപത്രിയോ ക്ലിനിക്കുമാണ് ഇനി നിങ്ങളുടെ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വൈറസ് ബാധ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ, പ്രദേശം കണ്ടൈന്‍മെന്റ് സോണിലാണോ, സുരക്ഷിതമായ രീതിയില്‍ തന്നെയാണോ രക്തദാനം നടക്കുന്നത് എന്നിവ. ഇത്രയും കാര്യങ്ങള്‍ സുരക്ഷിതമായാണ് നടക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി രക്തദാനം ചെയ്യാം.