Home ആരോഗ്യം മണ്‍സൂണ്‍ കാലത്ത് കൂടുതല്‍ സുന്ദരിയാകാന്‍ ബോഡി സ്‌ക്രബ് ശീലമാക്കൂ…

മണ്‍സൂണ്‍ കാലത്ത് കൂടുതല്‍ സുന്ദരിയാകാന്‍ ബോഡി സ്‌ക്രബ് ശീലമാക്കൂ…

മഴക്കാലത്ത് സ്‌ക്‌നിലെ പ്രശ്‌നങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരിക്കും. മുടി ഡ്രൈ ആകുക, സ്‌കിന്‍ ഓയ്‌ലി ആകുക, പാദങ്ങളില്‍ ഇന്‍ഫക്ഷന്‍ വരുക എന്നിങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍. ഇത്രയും പ്രശ്‌നങ്ങള്‍ ഒറ്റയടിയ്ക്ക് മാറ്റാന്‍ ഒരു വഴിയേ ഉള്ളൂ… സ്‌കിനിലെ അഴുക്കിനെ പുറം തള്ളുക. തലമുടിയുടെയും സ്‌കിനിന്റെയും പാദങ്ങളുടെയും പ്രശ്‌നങ്ങള്‍ ഒറ്റ ട്രീറ്റ്‌മെന്റില്‍ ഇല്ലാതാകും. ശരീരം മുഴുവനായും സ്‌ക്രബ് ചെയ്യുക എന്നതാണ് മണ്‍സൂണ്‍ സീസണില്‍ ചെയ്യാവുന്ന അടിപൊളി ട്രിക്. ഇതിന് കാരണങ്ങളുമുണ്ട്.

മഴക്കാലത്ത് ശരീരം വിയര്‍ക്കുന്നത് കുറവായിരിക്കും. ഇതിനാല്‍ തന്നെ മൃതചര്‍മ്മം സ്‌കിനിനല്‍ അടിഞ്ഞു കൂടി രോപകൂപങ്ങള്‍ അടയുന്നു. ഇവിടെ മുഖക്കുരുവും ബ്ലാക്ക് ഹെഡ്‌സും വരാനുള്ള സാധ്യത ഏറെയാണ്. ആഴ്ച്ചയില്‍ രണ്ട് പ്രാവശ്യം സ്‌ക്രബ് ചെയ്യുമ്പോള്‍ ചര്‍മ്മത്തിലെ അഴുക്കും ഡെഡ് സെല്ലുകളും നീക്കം ചെയ്യപ്പെടുകയും ചര്‍മ്മം സോഫ്റ്റും സ്മൂത്തും ആയി തീരുന്നു.

മഴവെള്ളത്തില്‍ അടങ്ങളിയ അഴുക്ക് കാലുകള്‍ക്ക് മാത്രമല്ല ശരീരത്തില്‍ മുഴുവനായും ഇന്‍ഫക്ഷന്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ആഴ്ച്ചയില്‍ രണ്ട് ദിവസം പാദങ്ങളുടെ സംരക്ഷണത്തിനായി സ്‌ക്രബ് ചെയ്യുന്നത് പാദങ്ങളുടെ സംരക്ഷണത്തിന് നല്ലതാണ്.

മഴക്കാലത്ത് ഓയ്‌ലി സ്‌കിന്‍ കൂടുതല്‍ ഓയ്‌ലി ആയും ഡ്രൈ സ്‌കിന്‍ കൂടുതല്‍ ഡ്രൈ ആയും കാണപ്പെടുന്നു. ഇത് ഒഴിവാക്കാന്‍ ഡെഡ് സെല്ലുകളെ നീക്കം ചെയ്ത് ചര്‍മ്മത്തിലെ രക്ത പ്രവാഹം കൂട്ടുക മാത്രമാണ് വഴി. അതിനാല്‍ ആഴ്ച്ചയില്‍ സ്‌ക്രബ് ചെയ്യാന്‍ മറക്കരുത്. ഇത് സ്‌കിനിന്റെ ആരോഗ്യത്തിന് വരളെ പ്രധാനപ്പെട്ടതാണ്.

സ്‌ക്രബ് ചെയ്യാനായി പുതിയ ക്രീമുകള്‍ ഒന്നും വേണ്ട കേട്ടോ.. അടുക്കളയില്‍ ഉള്ള കൂട്ടുകള്‍ മാത്രം മതി. പഞ്ചസാരയും തേനും ചേര്‍ത്ത് സ്‌ക്രബ് ഉണ്ടാക്കാം, അരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത സ്‌ക്രബ് അങ്ങനെ ഈസി സ്‌ക്രബുകള്‍ ഉപയോഗിക്കുന്നതാണ് ചര്‍മ്മത്തിന് സുരക്ഷിതത്വവും.