Home വിനോദം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്: ആദ്യമായി ടെലിവിഷനിലൂടെയൊരു ഫിലിം റിലീസ്

കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്: ആദ്യമായി ടെലിവിഷനിലൂടെയൊരു ഫിലിം റിലീസ്

ടൊവിനോ തോമസ് നായകനായെത്തിയ ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’. ആദ്യമായി ടെലിവിഷനിലൂടെ റിലീസിനെത്തുന്ന ചിത്രം ഇന്നലെ തിരുവോണദിനത്തിൽ ഏഷ്യാനെറ്റ് ചാനലിലൂടെ റിലീസ് ചെയ്തു. ഇന്ന് ഓണസദ്യയൊക്കെ കഴിഞ്ഞ് പായസമൊക്കെ കുടിച്ച് കുടുംബത്തോടൊപ്പം ഒരു സിനിമ കാണണം, എന്നായിരുന്നു ടൊവിനോ ആരാധകരോട് ആവശ്യപ്പെട്ടത്.

ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. നേരത്തെ ചിത്രം ഓടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുമെന്ന് നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണ് ‘ കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേഴ്സ്. ജോജു, ജോർജ്, ബേസിൽ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. രാംഷി അഹമ്മദ്, ആൻറോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മാണം. തിരുവോണ ദിവസമായിരുന്ന ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആയിരുന്നു സിനിമയുടെ പ്രദർശനം.