ക്രെഡിറ്റ് കാര്‍ഡ് കൊണ്ടു നടക്കാതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും പിഒഎസിലും ഇടപാടുകള്‍ നടത്താം. ഇ-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ മതി. പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ക്രെഡിറ്റ് കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുകയാണ് ബാങ്ക്.
പിഎന്‍ബി ജീനീ മൊബൈല്‍ ആപ്പിലെ ഇ-ക്രെഡിറ്റ് സൗകര്യങ്ങളിലൂടെ പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അറിയാം. നിലവിലുള്ള പിഎന്‍ബി ഉപഭോക്താക്കള്‍ പിഎന്‍ബി ജീനീ അപ്ഡേറ്റ് ചെയ്താല്‍ മതി.
ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യാനും എടിഎമ്മിലെ ഇടപാട് പരിധി ഉയര്‍ത്താനും ഇ-കൊമേഴ്സ്, പിഒഎസ്, കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റ് തുടങ്ങിയ ഇടപാടുകള്‍ക്കും ജീനീ ആപ്പ് സഹായിക്കും.