Home അറിവ് കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനത്തിലേക്ക്: ആകെ 32.5 ലക്ഷം പേര്‍ ആശുപത്രി വിട്ടു

കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനത്തിലേക്ക്: ആകെ 32.5 ലക്ഷം പേര്‍ ആശുപത്രി വിട്ടു

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനത്തിലേക്കെത്തി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 77.31 ശതമാനം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,564 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ ആകെ എണ്ണം 32.5 ലക്ഷം കടന്നു. പ്രതിദിനം പുതുതായി കോവിഡ് പിടിപെടുന്നവര്‍ക്ക് സമാനമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് സമാധാനം നല്‍കുന്ന വാര്‍ത്തയാണ്.

ഇന്നലത്തെ കണക്ക് മാത്രം നോക്കിയാല്‍ 90000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതര്‍ 42 ലക്ഷം പിന്നിട്ടു. നിലവില്‍ 8,82,542 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.