Home വാണിജ്യം യാരിസ് കാറുകളുടെ ഇന്ത്യയിലെ നിര്‍മാണം അവസാനിപ്പിച്ച് ടൊയോട്ട

യാരിസ് കാറുകളുടെ ഇന്ത്യയിലെ നിര്‍മാണം അവസാനിപ്പിച്ച് ടൊയോട്ട

മിഡ് സൈസ് സെഡാനായ യാരിസ് കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ച് ടൊയോട്ട. സെപ്റ്റംബര്‍ 27 മുതല്‍ യാരിസ് നിര്‍ത്തുന്നു എന്നാണ് ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പുതിയ പ്രോഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നത്. പുറത്തിറങ്ങിയ കാലം മുതല്‍ സെഗ്മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു യാരിസ്.

മികച്ച ഫീച്ചറുകളും നിര്‍മാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ പരിപാലനചെലവ്. വാഹനത്തിന്റെ ഡ്രൈവിങ് പ്രകടനം കൂടി മികച്ചതായതോടെ ഉപഭോക്താക്കള്‍ സംതൃപ്തരായിരുന്നെന്നും ടൊയോട്ട പറയുന്നു.

നിലവിലെ യാരിസ് ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും സേവനങ്ങള്‍ ലഭിക്കുമെന്നും അടുത്ത വര്‍ഷം കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുമെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു പെട്രോള്‍ എന്‍ജിനോടെ മാത്രമായിരുന്നു യാരിസ് വിപണിയിലെത്തിയത് 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡ്യുവല്‍ വി വി ടി ഐ പെട്രോള്‍ എന്‍ജിന് പരമാവധി 108 ബി എച്ച് പി വരെ കരുത്തുണ്ട്. ആറു സ്പീഡ് മാനുവല്‍, ഏഴു സ്റ്റെപ് സി വി ടി(ഓട്ടമാറ്റിക്) ട്രാന്‍സ്മിഷനുകളാണ് വാഹനത്തിലുള്ളത്.

ആഗോള വിപണിയില്‍ യാരിസ് ഹാച്ച് ബാക്കായിരുന്നു എന്നാല്‍ ഇന്ത്യയ്ക്ക് സെഡാന്‍ മോഡലാണ് കിട്ടിയത്. ഈ വിഭാഗത്തില്‍ മറ്റൊരു കാറിനുമില്ലാത്ത ഫീച്ചറുകളുമായാണ് ഹാരിസ് എത്തിയത്. മധ്യനിര സെഡാന്‍ വിഭാഗത്തില്‍ ഹോണ്ട സിറ്റി, മാരുതി സിയാസ്, നിസ്സാന്‍ സണ്ണി, ഫോക്‌സ് വാഗന്‍ വെന്റൊ, സ്‌കോഡ റാപിഡ് എന്നിവരായിരുന്നു യാരിസ് ഇന്ത്യന്‍ വിപണിയിലെത്തുമ്പോഴുള്ള മുഖ്യ എതിരാളികള്‍.