മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ ഉമ്മവയ്ക്കുന്നതിന്റെ ചിത്രത്തിനൊപ്പമായിരുന്നു മനോഹരമായ പിറന്നാള്‍ ആശംസ താരം പങ്കുവെച്ചത്. തന്റെ സമാധാനവും സെന്നും വാപ്പിച്ചിയാണ് എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. എന്തിനും തനിക്ക് സമീപിക്കാവുന്ന ഒരാളാണെന്നും താന്‍ പറയുന്നതെല്ലാം കേട്ട് എപ്പോഴും തന്നെ ശാന്തനാക്കാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയൊള്ളൂവെന്നും ദുല്‍ഖര്‍ പറയുന്നു.
എന്റേത്, എന്റെ വാപ്പിച്ചിക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍. എനിക്ക് അറിയാവുന്നതില്‍വെച്ച് ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്‍. എന്തിനും ഏതിനും എനിക്ക് സമീപിക്കാന്‍ പറ്റുന്ന ഒരാള്‍. എപ്പോഴും ഞാന്‍ പറയുന്നതെല്ലാം വെറുതെകേട്ടുകൊണ്ട് എന്നെ ശാന്തനാക്കുന്നവന്‍. നിങ്ങളാണ് എന്റെ സമാധാനവും സെന്നും.
നിങ്ങളുണ്ടാക്കിയ അതുല്യമായ നിലവാരത്തിലേക്ക് എത്താന്‍ എല്ലാ ദിവസവും ഞാന്‍ കഷ്ടപ്പെടുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷമാണ്. സന്തോഷ ജന്മദിനം പാ. നിങ്ങള്‍ കൂടുതല്‍ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. ഞങ്ങള്‍ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.’ ദുല്‍ഖര്‍ കുറിച്ചു.