Home അറിവ് വാണിജ്യ എല്‍പിജി സിലിണ്ടറിന് 102 രൂപ കുറച്ചു

വാണിജ്യ എല്‍പിജി സിലിണ്ടറിന് 102 രൂപ കുറച്ചു

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. പുതിയ വില ഇന്നു മുതല്‍ പ്രബല്യത്തിലായി. ഡല്‍ഹിയില്‍ 1998.5 രൂപയാകും വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ രണ്ടു മാസവും വാണിജ്യ സിലിണ്ടറിനു വില കൂട്ടിയിരുന്നു.

കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് 100 രൂപ വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിന് 266 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.