Home ആരോഗ്യം ബ്രോക്കോളി ചില്ലറക്കാരനല്ല; കഴിച്ചാല്‍ ഒരുപാടുണ്ടുണ്ട് ഗുണങ്ങള്‍

ബ്രോക്കോളി ചില്ലറക്കാരനല്ല; കഴിച്ചാല്‍ ഒരുപാടുണ്ടുണ്ട് ഗുണങ്ങള്‍

ബ്രോക്കോളിയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. ബ്രോക്കോളി. ഇത് കഴിച്ചാലുള്ള വളരെ പ്രധാനപ്പെട്ട ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.

നമ്മള്‍ കഴിക്കുന്ന ആഹാരം നന്നായി ദഹിച്ച് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്.

ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ബ്രോക്കോളി നല്ലതാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ അതിവേഗം അലിയിച്ചു കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. ഇതിലുള്ള Thioredoxin എന്നഘടകമാണ് ഹൃദയത്തിന്റെ പേശികളെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്.

കാന്‍സര്‍ വരാതെ തടുക്കാന്‍ ബ്രോക്കോളിക്ക് സാധിക്കും. ബ്രോക്കോളിയുടെ ഉപയോഗം പ്രോസ്റ്റേറ്റ് അര്‍ബുദം തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. ബ്രോക്കോളിയില്‍ അടങ്ങിയ Isothiocyanates എന്ന സംയുക്തമാണ് കാന്‍സര്‍ തടയാന്‍ സഹായിക്കുന്നത്.

എല്ലുകള്‍ക്ക് ബലം നല്‍കാന്‍ ബ്രോക്കോളിക്ക് കഴിയും. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്, ഇത് കാല്‍സ്യം ആഗിരണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ആരോഗ്യമുള്ളതും ശക്തവുമായ അസ്ഥികള്‍ക്കായി ഭക്ഷണങ്ങളില്‍ ബ്രൊക്കോളി ചേര്‍ക്കുന്നത് ഗുണം ചെയ്യും.

ബ്രോക്കോളിയില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ, ഫോസ്ഫറസ്, വിറ്റാമിന്‍ സി, ഇ തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം തന്നെ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്, കാരണം ഇവ കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.