Home അറിവ് സാനിറ്റൈസറിന്റെ ഉപയോഗം എത്ര നേരം നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കും

സാനിറ്റൈസറിന്റെ ഉപയോഗം എത്ര നേരം നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കും

സാനിറ്റൈസറും, ഹാന്‍ഡ് വാഷും, മാസ്‌കുമാണ് ഇപ്പോള്‍ ജീവിതത്തില്‍ നിന്നും ഒഴിച്ച് കൂടാന്‍ കഴിയാത്ത വസ്തുക്കള്‍. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സാനിറ്റൈറുകള്‍ എത്ര നേരം നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കും എന്ന് അറിയാമോ..

എത്ര സമയമാണ് സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണം നിലനില്‍ക്കുക എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വെറും രണ്ട് മിനിട്ട് മാത്രമാണ് സാനിറ്റൈസര്‍ ഇതിന്റെ ഗുണം നില നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഇടക്കിടക്ക് സാനിറ്റൈസര്‍ ഇട്ട് കൈ വൃത്തിയാക്കണം എന്ന് പറയുന്നത്. വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുന്നതിന് സാധിക്കാത്ത സാഹചര്യങ്ങളിലാണ് സാനിറ്റൈസര്‍ ഉപയോഗിക്കണം. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. കൈകളുടെ പുറത്തും അകത്തും എല്ലാം നല്ലതുപോലെ തടവുന്നതിന് ശ്രദ്ധിക്കണം.