Home അറിവ് പ്രളയം അടുത്തെത്തി… വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കേണ്ടത് അറിഞ്ഞിരിക്കാം…

പ്രളയം അടുത്തെത്തി… വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കേണ്ടത് അറിഞ്ഞിരിക്കാം…

കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയില്‍ ആയി തുടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷത്തിലും പ്രളയത്തെ നേരിട്ട മലയാളി സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിനോടൊപ്പം വളര്‍ത്തുമൃഗങ്ങളെയും ഒരു പോലെ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവന്‍ രക്ഷിക്കാനുള്ള പെടാപാടില്‍ മൃഗങ്ങള്‍ക്ക് വേണ്ട കരുതല്‍ നല്‍കാന്‍ കഴിഞ്ഞില്ല എന്ന് വേണം പറയാന്‍. എന്നാല്‍ ഇനിയൊരു മിണ്ടാപ്രാണിയുടെ ജീവനും പ്രളയത്തില്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക…

വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടാതിരിക്കുക. നിങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവ സ്വന്തം ബുദ്ധി ഉപയോഗിച്ച് ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തും. കെട്ടിയിടുന്ന മൃഗങ്ങള്‍ ദാരുണമായി മരിക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടിട്ടുള്ളത്.

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാം. നിങ്ങളുടെ ബന്ധു വീടുകളിലേക്കോ മറ്റു സുരക്ഷിതമായ സ്ഥാനങ്ങളിലേക്കോ മൃഗങ്ങളെ മാറ്റാം.

ഉയര്‍ന്ന പ്രതലത്തില്‍ നിര്‍ത്തുക. മൃഗങ്ങളെ ഉയര്‍ന്ന പ്രതലത്തില്‍ നിര്‍ത്താന്‍ ശ്രമിക്കുക, മണ്ണും ചളിയും കെട്ടിനില്‍ക്കുന്ന സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തുക

നിങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ വളര്‍ത്തു കിളികളെ തുറന്ന് വിടുക, ജീവനെങ്കിലും രക്ഷിക്കാമല്ലോ

കുന്നിന്‍ ചെരുവുകളിലേക്ക് മൃഗങ്ങളെ മേയ്ക്കാന്‍ വിടാതിരിക്കുക. അവ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഗൗരവ്വമായി കണക്കാക്കുക.