Home വാണിജ്യം ഗാലക്‌സി ടാബ് എസ് 8 സീരീസ് ഇന്ത്യന്‍ വിപണിയില്‍; നാളെ മുതല്‍ ബുക്ക് ചെയ്യാം

ഗാലക്‌സി ടാബ് എസ് 8 സീരീസ് ഇന്ത്യന്‍ വിപണിയില്‍; നാളെ മുതല്‍ ബുക്ക് ചെയ്യാം

Image for Samsung Galaxy Tab S8 series with dual rear cameras launched

സാംസങിന്റെ ഏറ്റവും പുതിയ ടാബ്‌ലെറ്റുകളായ ഗാലക്സി ടാബ് എസ് 8-ന്റെ മൂന്ന് വേരിയന്റുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാലക്‌സി ടാബ് എസ്8, ടാബ് എസ്8 പ്ലസ്, ടാബ് എസ്8 അള്‍ട്ര എന്നിവയാണ് ഇന്ന് അവതരിപ്പിച്ചത്. 58,999 രൂപയാണ് ഇവയുടെ പ്രാരംഭ വില.

ഗാലക്‌സി ടാബ് എസ്8 അള്‍ട്ര 12 ജിബി+256ജിബി സ്റ്റോറേജ് ഓപ്ഷനില്‍ ലഭ്യമാണ്. വൈഫൈ മോഡലിന് 1,08,999 രൂപയും 5ജി മോഡലിന് 1,22,999 രൂപയുമാണ് വില. ഗാലക്‌സി ടാബ് എസ്8, ടാബ് എസ്8 പ്ലസ് എന്നിവ 8 ജിബി + 128ജിബി സ്റ്റോറേജ് വേരിയന്റില്‍ ലഭ്യമാണ്. ടാബ് എസ്8 പ്ലസ്‌ന്റെ വൈഫൈ വേരിയന്റിന് 74,999 രൂപയും 5ജി വേരിയന്റിന് 87,999 രൂപയുമാണ്. ടാബ് എസ്8ന്റെ വൈഫൈ പതിപ്പിന് 58,999 രൂപയും 5ജി മോഡലിന് 70,999 രൂപയുമാണ് വില.

2022 ഫെബ്രുവരി 22നും മാര്‍ച്ച്10 നും ഇടയില്‍ സാംസങ് ഡോട്ട് കോമിലും മറ്റെല്ലാ പ്രമുഖ സാംസങ് അംഗീകൃത പാര്‍ട്‌നേഴ്‌സില്‍ നിന്നും ടാബ് S8 സീരീസ് മുന്‍കൂര്‍ ബുക്ക് ചെയ്യാനാകും. മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 22,999 രൂപ വരെ വിലയുള്ള കീബോര്‍ഡ് കവര്‍ സൗജന്യമായി ലഭിക്കും.

സാംസങ് ഗാലക്‌സി എസ്8 – 11 ഇഞ്ച് WQXGA (2560×1600 പിക്‌സല്‍) എല്‍ടിപിഎസ് ടിഎഫ്ടി ഡിസ്‌പ്ലേയാണിതിന്. ഡ്യുവല്‍ റിയര്‍ കാമറയാണ് ഇതിനുള്ളത്. അതില്‍ 13 എംപി പ്രൈമറി കാമറയും ആറ് എംപി അള്‍ട്ര വൈഡ് കാമറയും ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്ക് വേണ്ടി 12 എംപി അള്‍ട്രാ വൈഡ് കാമറയാണ് നല്‍കിയിരിക്കുന്നത്. 8000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് വരെ വേഗതയില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്.

സാംസങ് ഗാലക്‌സി എസ് 8 പ്ലസ് – 12.4 ഇഞ്ച് WQXGA+ (2800×1752 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണിതിന്. ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഇതിലുള്ളത്. ഗാലക്‌സി എസ് 8 ലെ അതേ ഡ്യുവല്‍ കാമറ ഫീച്ചര്‍ ആണ് ഇതിലുമുള്ളത്. സെല്‍ഫിയ്ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി അള്‍ട്രാ വൈഡ് കാമറയും നല്‍കിയിട്ടുണ്ട്. 10090 എംഎച്ച് ബാറ്ററിയില്‍ സൂപ്പര്‍ ഫാസ്റ്റ്ചാര്‍ജ് സൗകര്യമുണ്ട്.

സാംസങ് ഗാലക്‌സി എസ്8 അള്‍ട്ര – 14.6 ഇഞ്ച് വലിപ്പമുള്ള WQXGA+ (2960×1848 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ആണ് ഇതിനുള്ളത്. 4എന്‍എം ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പ് തന്നെയാണ് ഇതിലുമുള്ളത്. ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 13 എംപി പ്രൈമറി സെന്‍സറും 6എംപി അള്‍ട്രാ വൈഡ് സെന്‍സറും ഉണ്ട്. 11200 എംഎഎച്ച് ബാറ്ററിയില്‍ അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.