Home വാണിജ്യം സംരഭകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍; വ്യവസായ വകുപ്പിന്റെ 60,000 രൂപ ലഭിക്കും

സംരഭകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍; വ്യവസായ വകുപ്പിന്റെ 60,000 രൂപ ലഭിക്കും

സംരംഭകര്‍ക്ക ആശ്വാസവാര്‍ത്തയുമായി സര്‍ക്കാര്‍. സംരംഭകര്‍ക്ക് വ്യവസായഭദ്രത പദ്ധതി പ്രകാരം ഉല്‍പാദന മൂല്യവര്‍ധിത സേവന സംരംഭങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത പുതിയ വായ്പയ്‌ക്കോ, അധിക ടേം വായ്പയിലേക്കോ പ്രവര്‍ത്തന മൂലധന വായ്പയിലേക്കോ പലിശയിനത്തില്‍ 60,000 വരെ ധനസഹായം അനുവദിക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്.

2020 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെ പ്രവര്‍ത്തിച്ചിരുന്ന സംരംഭങ്ങള്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എടുത്ത വായ്പകള്‍ക്കാണ് ധനസഹായം. പലിശയിനത്തില്‍ 6 മാസം ബാങ്കിലേക്ക് അടച്ച തുകയുടെ 50 ശതമാനമാണ് അനുവദിക്കുക.

അര്‍ഹരായ സംരംഭങ്ങള്‍ http://dic.kerala.gov.in/iss/web/index.php എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക.